HOME
DETAILS
MAL
ഇസ്റാഈലിലെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു
June 17 2024 | 12:06 PM
ഇസ്റാഈലിലെ യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു. ആറംഗ യുദ്ധകാല കാബിനറ്റ് പിരിച്ചുവിടുകയാണെന്ന് നെതന്യാഹു അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്.
നേരത്തെ ഇസ്റാഈല്‍ യുദ്ധകാല കാബിനറ്റില്‍ നിന്നും ബെന്നി ഗാന്റ്സ് രാജിവെച്ചതിന് പിന്നാലെ പുതിയ അടിയന്തര മന്ത്രിസഭ രൂപീകരിക്കാന്‍ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ സഖ്യകക്ഷികള്‍ ശ്രമിച്ചിരുന്നു.
ഇസ്റാഈലിലെ ധനമന്ത്രി ബെസേലേല്‍ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ എന്നിവര്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണം തുടരണമെന്നും പുതിയ യുദ്ധകാല മന്ത്രിസഭ രുപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം ആവശ്യങ്ങള്‍ നെതന്യാഹു നിരാകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."