രണ്ടാം ഇന്ദിര വയനാടിന്റെ മനം കവരും; കന്നിയങ്കത്തില്‍ പ്രിയങ്ക റെക്കോര്‍ഡ് വിജയം നേടും, പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധി കന്നിയങ്കത്തിന് ചുരം കയറുമ്പോള്‍ ഭൂരിപക്ഷവും കുത്തനെ ഉയരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. രണ്ടാം ഇന്ദര വയനാടന്‍ മലനിരകള്‍ കീഴടക്കുമെന്നും മലനായിടന്റെ മനംകവരുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം. രണാടം ഇന്ദിരയെന്ന് വിശേഷിക്കപ്പെടുന്ന പ്രിയങ്ക സ്ത്രീ വോട്ടുകള്‍ മുഴുവന്‍ സ്വന്തം അക്കൗണ്ടിലാക്കുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.
പ്രിയങ്കാ ഗാന്ധിയെ ആവേശത്തോടെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. 2019ല്‍ വയനാട്ടില്‍ ആദ്യ മത്സരത്തിന് രാഹുലെത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയായിരുന്നു. പിന്നീട് രാഹുലിനൊപ്പം പലവട്ടം വയനാട്ടിലെത്തിയിട്ടുണ്ട് പ്രിയങ്ക. മലനാടുമായുള്ള നെഹ്റു കുടുംബത്തിന്റെ ആത്മബന്ധം അറുത്തുമാറ്റാന്‍ കഴിയില്ലെന്ന് വ്യക്തം. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോട ഏറെ താമസിയാതെ വയനാട്ടിലേക്ക് പ്രിയങ്ക എത്തും. ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വൈകാതെ തുടങ്ങാനാണ് യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."