HOME
DETAILS
MAL
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കും നോട്ടിസ്
Web Desk
June 18 2024 | 06:06 AM
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്. മാത്യു കുഴല്‍നാടന്റെ ഹരജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകള്‍ക്കും പറയാനുള്ളത് കോടതി കേള്‍ക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതല്‍ നടപടി.
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാത്യൂ കുഴല്നാടന് പുറമെ, പൊതുപ്രവര്ത്തകന് ജി ഗിരീഷ് ബാബുവിന്റെ ഹരജിയും പരിഗണനയിലുണ്ട്.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ ഹരജിയില്‍ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് കോടതി തീരുമാനമെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് റിവിഷന്‍ ഹരജിയുമായി മാത്യൂ കുഴല്നാടന് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."