പെരുന്നാള്‍ ബീഫില്ലേ... ഉണ്ടാക്കാം അടിപൊളി മാപ്പാസും ഉലര്‍ത്തും
ബീഫ് ഉലര്‍ത്തിയത്
ബീഫ് -500
തേങ്ങാകൊത്ത് - ഒരു കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി-
തക്കാളി-1
പച്ചമുളക്-3
മല്ലിയില-ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മുളകു പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ബീഫ് ഉപ്പും മുളകുപൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്തു നന്നായി മിക്‌സ് ചെയ്തു ഒരു മണിക്കൂര്‍ വയ്ക്കുക. കുക്കറില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തക്കാളി പേസ്റ്റാക്കിയത് ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മസാലപുരട്ടിവച്ച ബീഫ് ചേര്‍ത്ത് വെള്ളം ചേര്‍ക്കാതെ വേവിച്ചെടുക്കുക.
ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്തു വഴറ്റിയെടുക്കുക. ഇനി ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. അതിലേക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ക്കുക. കുരുമുളകു പൊടി, മല്ലിയില, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് ചെറിയ തീയില്‍ അഞ്ചു മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
വായില്‍ വെള്ളമൂറും ബീഫ് ഉലര്‍ത്തിയത് റെഡി.
ബീഫ് മാപ്പാസ്
ബീഫ് -അരകിലോ
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കുരുമുളകു പൊടി-ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി -12
പച്ചമുളക-5
നാരങ്ങാനീരി- അര ടീസ് പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഗരം മസാല- അര ടീസ്പൂണ്‍
തേങ്ങാപാല്‍- ആവശ്യത്തിന്
സവാള- 2
പെരും ജീരകം- കാല്‍ ടീസ്പൂണ്‍
ഒരു കുക്കറില്‍ അരകിലോ ബീഫും അതിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും കുറച്ചു കുരുമുളകു പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റും പന്ത്രണ്ട് ചെറിയ ഉള്ളിയും 5 പച്ചമുളകും അരമുറി നാരങ്ങയുടെ നീരും ഉപ്പും ഗരം മസാല കാല്‍ ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത് അതിലേക്ക് ആവശ്യത്തിനു വേണ്ട വെള്ളവുമൊഴിച്ച് വേവിച്ചെടുക്കുക. ഇനി തേങ്ങപാല്‍ ഒരു ഗ്ലാസ് രണ്ടാം പാലും കട്ടിയില്‍ മുക്കാല്‍ ഗ്ലാസ് ഒന്നാം പാലും എടുക്കുക.
ഇനി ഒരു സോസ്പാന്‍ അടുപ്പത്തു വയ്ക്കുക. അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 2 സവാള വഴറ്റിയെടുക്കുക. അതിലേക്ക് കുറച്ച് ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും കൂടെ ചേര്‍ത്ത് വഴറ്റുക. ശേഷം അതിലേക്ക് കുറച്ച് കുരുമുളകു പൊടിയും ഗരംമസാല പൊടിയും കുറച്ച് മല്ലിപ്പൊടിയും പെരുംജീരകവും ചേര്‍ത്ത് നന്നായി വഴറ്റുക. ഇനി ഒരു തക്കാളിയും ഉപ്പും കൂടെ ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കുക. ഇനി ഇതിലേക്ക് വേവിച്ചു വച്ച ബീഫ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം രണ്ടാം പാല്‍ ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ഇനി ഇതിലേക്ക് ഒന്നാം പാലും കൂടെ ഒഴിച്ച് ജസ്റ്റ് ഒന്നു തിളച്ചുവരുമ്പോ തീ ഓഫ് ചെയ്യുക. ഇനി വറവിന് പച്ചമുളകും വറ്റല്‍മുളകും കറിവേപ്പിലയുമിട്ട് ഒന്നുവറുത്തിടുക.
അടിപൊളി മാപ്പാസ് റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."