പ്രവൃത്തിസമയത്ത് ആഘോഷം വേണ്ട: സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓണാഘോഷം പ്രവൃത്തി സമയം ഒഴിവാക്കി ക്രമീകരിക്കണം. എല്ലാ വകുപ്പു മേധാവികളും ഇതു ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ ഫേസ് ബുക്കില്‍ കുറിച്ചിരുന്നു . ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്തുപോയി വാങ്ങണം. അവധി ദിവസങ്ങളിലോ ഓഫിസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണു സര്‍ക്കാര്‍ ഓഫിസുകളില്‍ നടക്കേണ്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുമെന്നും ഫേസ്ബുക്കില്‍ പിണറായി വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."