മലയാളം ഉള്‍പ്പടെ ഒമ്പത് ഭാഷകള്‍; ഗൂഗിള്‍ ജെമിനി ആപ്പ് ഇന്ത്യയിലും
ഇനി മലയാളത്തിലും ചാറ്റ് ബോട്ടിന്റെ സഹായം തേടാം. ഗൂഗിളിന്റെ എഐ മൊബൈല്‍ ആപ്പായ ജെമിനി ഇന്ത്യയില്‍ അവതരിപ്പിച്ചു. മലയാളം ഉള്‍പ്പടെ ഇന്ത്യന്‍ ഭാഷകള്‍ ആപ്പില്‍ ലഭിക്കും. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം. ഇതുവഴി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഭാഷകളില്‍ ടൈപ്പ് ചെയ്യാനും ചാറ്റ്ബോട്ടുമായി സംവദിക്കാനും സാധിക്കും.
ഗൂഗിളിന്റെ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടാണ് ജെമിനി. സൂപ്പര്‍ചാര്‍ജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്റിന് സമാനമാണ് ജെമിനി ആപ്ലിക്കേഷന്‍. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പോലെയുള്ളവയോട് മത്സരിക്കാന്‍ ഉറപ്പിച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചത്. ഇപ്പോള്‍ ജെമിനിയുടെ ആന്‍ഡ്രോയ്ഡ് ആപ്പും പുറത്തുവന്നിരിക്കുന്നു. ഗൂഗിളിന്റെ ഏറ്റവും നവീനമായ എഐ സാങ്കേതികവിദ്യ ജെമിനി ആപ്പും ജെമിനി അഡ്വാന്‍സ്ഡും നല്‍കും എന്നാണ് വാഗ്ദാനം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുഗു, ഉറുദു ഭാഷകളില്‍ ജെമിനി ഉപയോഗിക്കാം.
ജെമിനി അഡ്വാന്‍സ്ഡ് ആപ്പില്‍ ഡാറ്റ അനാലിസിസും ഫയല്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്, ശ്രീലങ്ക എന്നിവിടങ്ങളിലും ജെമിനി ആപ്പ് ഗൂഗിള്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."