വൃക്ക തകരാറിലായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി
ഹരിപ്പാട്: ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ജീവന്‍ രക്ഷിക്കുവാനായി നഗരസഭയും, ചങ്ങനാശ്ശേരി പ്രത്യാശയും ചേര്‍ന്ന് രൂപീകരിച്ച ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ 10, 108 85 രൂപാ ശേഖരിച്ചു.തുലാം പറമ്പ് വടക്ക് ഷീജാ ഭവനത്തില്‍ അജിയുടെ വൃക്ക മാറ്റിവെക്കുന്നതിനായി നഗരസഭയിലെ 10 വാര്‍ഡുകളില്‍ 5 മണിക്കൂര്‍ സമയമെടുത്താണ് പണം ശേഖരിച്ചത്.
1 0 ലക്ഷം രൂപയാണ് ശേഖരിക്കാന്‍ ലക്ഷ്യമിട്ടത്.തുക നഗരസഭാ വൈസ്.ചെയര്‍മാന്‍ എം.കെ.വിജയന്‍ അജിയുടെ കുടുംബത്തിന് കൈമാറി. പ്രത്യാശ ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി,സനല്‍ കുമാര്‍, വിജയമ്മ പുന്നൂര്‍ മഠം, ഷൗക്കത്തലി, രേണു കാമ്മാള്‍ എന്നിവര്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 10 ന് എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. യൂണിയന്‍ ബാങ്കിന്റെ ഹരിപ്പാട് ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തില്‍ നിന്നും ശസ്ത്രക്രിയയ്ക്കാവശ്യമായ തുക ആദ്യഘട്ടത്തിലും, ശസ്ത്രക്രിയ കഴിഞ്ഞ് ശേഷിക്കുന്ന തുകയും പിന്‍വലിക്കാനാണ് അജിയുടെ കുടുംബവും, രക്ഷാസമിതിയും ചേര്‍ന്നെടുത്ത തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."