ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു, ഒരുമിച്ച് മുന്നോട്ടു പോകും; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്ന് പ്രതി ഹൈക്കോടതിയില്‍. ഭാര്യയുമായി ഒരുമിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചുവെന്ന് രാഹുല്‍ പി ഗോപാലന്‍ ഹൈക്കോടതിയെ അറിയിച്ചു.
ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടു. അതേസമയം, എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിലപാടി തേടി. സര്‍ക്കാര്‍, പന്തീരാങ്കാവ് എസ്എച്ച്ഒ, പരാതിക്കാരി എന്നിവര്‍ക്കാണ് കോടതി നോട്ടിസ് അയച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു എന്നായിരുന്നു യുവതി ആദ്യം നല്‍കിയ മൊഴി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി മൊഴി മാറ്റിയത്. രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിയതെന്നുമാണ് പെണ്‍കുട്ടി പിന്നീട് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."