എസ്‌ഐസി ദമാം പെരുന്നാൾ കൂട്ടം സംഘടിപ്പിച്ചു
ദമാം: സമസ്ത ഇസ്‌ലാമിക് സെന്റ്ർ ദമാം സിറ്റി കമ്മിറ്റി പെരുന്നാൾ കൂട്ടം സംഘടിപ്പിച്ചു. പെരുന്നാൾ ദിവസം രാവിലെ പെരുന്നാൾ നിസ്കാര ശേഷം ദമാം ദാറുൽ അമാനിൽ സംഘടിപ്പിച്ച മുസാഫഹ, ഹലാവ, പ്രാർത്ഥന സദസ്സോടെ തുടക്കം കുറിച്ച പരിപാടി തൊട്ടടുത്ത ദിവസം രാവിലെ സുബ്ഹിയോടെ അനക് മസ്റയിൽ പൊൻപുലരി, തസ്ക്കിയ സദസ്സോടെയാണ് സമാപിച്ചത്.
മൂന്നു വേദികളിൽ ഒമ്പത്തോളം സെഷനുകളായി നടന്ന ആഘോഷ പരിപാടികളിൽ ഫാമിലികളടക്കം നിരവധി പേർ പങ്കെടുത്തു. തക്ബീർ ആരവറാലി, പതാക ഉയർത്തൽ, പാട്ടും പറച്ചിലും, വടം വലി, കടംകഥ, ഷൂട്ഔട്ട്, കുളംകര തുടങിയ വിവിധ കലാകായിക സാംസ്കാരിക പരിപാടികള്‍ക്ക്
ഉമര്‍അലി ഹസനി അറക്കൽ, ശിഹാബ് താനൂർ, അസീസ് മൂന്നിയൂർ, സകരിയ്യ ഫൈസി, മുസ്തഫ ദാരിമി, യുനുസ് കാപ്പാട്, ഹുസൈൻ കഞ്ഞിപ്പുര, ശറഫുദ്ധീൻ കൊടുവള്ളി, സവാദ് ഫൈസി വർക്കല, അശ്റഫ് അഷ്റഫി, ഷബീറലി അമ്പാടത്ത്, മഹമ്മദലി പാഴൂർ, മുഹാജിര്‍ കല്ലായി, ബാസിത്ത് ബീമാപ്പള്ളി, റഫീഖ് കൊപ്പം എന്നിവർ വിവിധ സെഷക്നുകൾക്ക് നേതൃത്വം നൽകി.
എസ്‌ഐസി അൽ ബിര്‍റ് വിദ്യാർതികളുടെ മത്സരങ്ങൾക്കും വനിത സെഷൻ "അവളിടം" പരിപാടികള്‍കും ഡോ: സഫീന ബീവി, ഡോ: നൂർജഹാൻ, ഇസ്സത് ടീച്ചർ, മജിദ ടീച്ചർ, സാബിറ ടീച്ചർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."