യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഡി.എന്‍.എ പരിശോധനയില്‍ അട്ടിമറി; പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് സി.പി.എം
പത്തനംതിട്ട: പീഡനക്കേസിനെ തുടര്‍ന്ന് പുറത്താക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ തിരിച്ചെടുത്ത് സി.പി.എം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല ലോക്കല്‍ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് തിരിച്ചെടുത്തത്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ഡി.എന്‍.എ പരിശോധനയുടെ ഫലം അട്ടിമറിച്ചു, പാര്‍ട്ടി പ്രവര്‍ത്തകയായ മറ്റൊരു യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കേസുകളില്‍ ആരോപണവിധേയനാണ് ഇയാള്‍.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം രണ്ടാം തവണയാണ് സജിമോനെ തിരിച്ചെടുക്കുന്നത്. 2018 ലാണ് ആദ്യം പാര്‍ട്ടി ഇയാളെ പുറത്താക്കിയത്. ഈ സമയത്താണ് സജിമോന്‍ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ പരിശോധനയില്‍ കൃത്രിമം നടത്തിയത്. പിന്നീട് പാര്‍ട്ടി ഇയാളെ തിരിച്ചെടുത്തു.
2022 ലാണ് വനിതാ നേതാവിന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ചതായി പരാതിയുയര്‍ന്നത്. പാര്‍ട്ടി അന്വേഷണത്തിന് ശേഷം ഇയാളെ പുറത്താക്കി. കണ്‍ട്രോള്‍ കമ്മിഷന്റെ തീരുമാന പ്രകാരമാണ് ഇപ്പോള്‍ തിരിച്ചെടുക്കുന്നത്. ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടികാണിച്ചാണ് കമ്മീഷന്‍ പുറത്താക്കല്‍ നടപടി റദ്ദാക്കിയത്.
പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തതിന് പുറമെ തിരുവല്ല നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലേക്ക് ഇയാള്‍ക്ക് സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."