യൂട്യൂബില്‍ വ്യാജ വിഡിയോകള്‍ പോസ്റ്റ് ചെയ്താല്‍ ഇനി നാട്ടുകാര്‍ മൊത്തമറിയും
ചാടിക്കേറി യൂട്യൂബില്‍ ഇനി വിഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഇനി ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ പണികിട്ടും. ഡീപ് ഫേക്ക് അടക്കമുള്ള വ്യാജ വീഡിയോകള്‍ക്കും തെറ്റിദ്ധാരണ പടര്‍ത്തുന്ന ദൃശ്യങ്ങള്‍ക്കും തടയിടാന്‍ പുതിയ നീക്കവുമായി യൂട്യൂബ് എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ കമ്മ്യൂണിറ്റി നോട്ട് പോലെ 'യൂട്യൂബ് നോട്ട്‌സ്' അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്.
ഇതോടെ വീഡിയോകള്‍ക്ക് താഴെ ദൃശ്യങ്ങളുടെ വസ്തുത വെളിവാക്കിക്കൊണ്ട് വിശദമായ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാനാകും. വീഡിയോകള്‍ കബളിപ്പിക്കുന്നതാണോ എന്ന് കാഴ്ചക്കാര്‍ക്ക് മനസിലാകാന്‍ ഇത്തരം നോട്ടുകള്‍ സഹായിക്കും.
ട്വിറ്റര്‍ അവതരിപ്പിച്ച 'കമ്മ്യൂണിറ്റി നോട്ട്' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ മാതൃകയില്‍ നോട്ട്‌സുമായി രംഗപ്രവേശം ചെയ്യുകയാണ് യൂട്യൂബ്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ നോട്ടുകള്‍ വീഡിയോകള്‍ക്ക് താഴെ കുറിക്കാനാകൂ. ഇതിന്റെ പ്രയോജനവും പ്രായോഗിക പ്രശ്‌നങ്ങളും വിലയിരുത്തി നോട്ടുകള്‍ പോസ്റ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."