ഡോ. എ സജീദിന് എന്‍.കെ രാഘവന്‍ സ്മാരക പുരസ്‌ക്കാരം സമ്മാനിച്ചു
ആലപ്പുഴ: തൊഴിലാളി ഐക്യം തകര്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഹോംവര്‍ക്ക് ചെയ്യുകയാണെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. സി പി ഐ നേതാവും പുന്നപ്രവയലാര്‍ സമരസേനാനിയുമായ എന്‍.കെ രാഘവന്‍ സ്മാരക പുരസ്‌ക്കാര വിതരണവും അനുസ്മരണ സമ്മേളനവും ചടയംമുറി സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രോഗ്രസീവ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറിയും റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. എ സജീദിന് എന്‍ കെ രാഘവന്‍ സ്മാരക പുരസ്‌ക്കാരം കെ പി രാജേന്ദ്രന്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് പി ജ്യോതിസ് അധ്യക്ഷനായി. സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. വി മോഹന്‍ദാസ്, മണ്ഡലം സെക്രട്ടറി വി എം ഹരിഹരന്‍, ആര്‍ സുരേഷ്, ദീപ്തി അജയകുമാര്‍, അഡ്വ. പി പി ഗീത തുടങ്ങിയവര്‍ സംസാരിച്ചു. പി നവകുമാരന്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."