പൊണ്ണത്തടിയുമായി ബന്ധപ്പെട്ട അർബുദം യു.എ.ഇയിൽ സാധാരണയെന്ന് കണ്ടെത്തൽ
ദുബൈ:പൊണ്ണത്തടിയുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന തരത്തിലുള്ള അർബുദം ആഗോളതലത്തേക്കാൾ യു.എ.ഇയിൽ വളരെ സാധാരണയാണെന്ന് ഗവേഷണത്തിൽ കണ്ടെത്തൽ. ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ അന്നനാളത്തിലെ അർബുദം രാജ്യത്ത് മൂന്നിരട്ടി ആഘാതം സൃഷ്ടിക്കുന്നുണ്ട്. അതേസമയം വൻകുടൽ/മലാശയ അർബുദം, കരൾ അർബുദം എന്നിവയും കൂടുതലായുണ്ട്.
ശരീരഭാരം കുറയ്ക്കാനും ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ രോഗങ്ങളുടെ ആഘാതം ഗണ്യമായി കുറയ്ക്കുമെന്ന് ജിദ്ദ കിങ് അബ്ദുല്ല ഇന്റർനാഷനൽ മെഡിക്കൽ റിസർച്ച് സെന്ററിലെ ഡോ. റബ്ബ് ബജുനൈദ് പറഞ്ഞു.ഗൾഫിലെ അമിതവണ്ണത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമിതഭാരവുമായി ബന്ധപ്പെട്ട അർബുദങ്ങളുടെ ഭാരം കുറയ്ക്കുമെന്ന് ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിന്റെ രചയിതാക്കൾ പറഞ്ഞു.
വിവിധ അർബുദങ്ങളുടെ ഫലമായി വൈകല്യമോ അസുഖമോ മരണമോ മൂലം നഷ്ടപ്പെട്ട ആരോഗ്യകരമായ ജീവിതത്തിന്റെ എണ്ണം അദ്ദേഹം പരിശോധിച്ചു. ജനസംഖ്യയുടെ പ്രായ ഘടനയ്ക്കായി പ്രായ നിലവാരമുള്ള, വൈകല്യം അഡ്ജസ്റ്റ് ചെയ്ത ജീവിത വർഷങ്ങളുടെ നിരക്ക് നൽകുന്നതിന് ക്രമീകരിച്ചു. യു.എ.ഇയിലെ അന്നനാള അർബുദത്തിന്റെ എ.എസ്.ഡി.ആർ ഓരോ 100,000 ആളുകൾക്കും 85.07 ആണെന്ന് പഠനം റിപ്പോർട്ട് ചെയ്തു. വൻകുടൽ/ മലാശയ അർബുദത്തിന് ഓരോ 100,000 പേർക്കും 66.18 ആണ്.
ആഗോളതലത്തിൽ ഓരോ 100,000 പേർക്കും 24.40 എന്ന ശരാശരി നിരക്കിന്റെ ഇരട്ടിയിലധികമാണിത്. പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റൊരു അർബുദമായ കരൾ കാൻസർ യു.എ.ഇയിലെ ഓരോ 100,000 പേർക്കും 35.49 എന്ന എ.എസ്.ഡി.ആർ ഉണ്ട്. ഇത് ഓരോ 100,000 പേർക്കും 19.24 എന്ന-ആഗോളശരാശരിയുടെ ഇരട്ടിയോളം വരും.മറ്റ് ഗൾഫ് രാജ്യങ്ങളിലും അമിതവണ്ണവുമായി ബന്ധപ്പെട്ട അർബുദത്തിന്റെ ഉയർന്ന നിരക്ക് കണ്ടെത്തി. പാശ്ചാത്യവൽക്കരണത്തിന്റെ സ്വാധീനത്തിൽ ജി.സി.സി രാജ്യങ്ങളിൽ പൊണ്ണത്തടി വർധിക്കുന്നതാണ് ഈ വർധനയ്ക്ക് കാരണമെന്നു ഡോ. റബ്ബ് ബജുനൈദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."