HOME
DETAILS

വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ വഴികള്‍ പലതുണ്ട്

  
Web Desk
June 19 2024 | 14:06 PM

kseb-billtransaction-today-latest

കെഎസ്ഇബി ഓഫിസില്‍ പോയി ക്യൂ നിന്ന് ബില്ലടയ്ക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നുകൊണ്ട് ബില്ലടയ്ക്കാം. വൈദ്യുതി ബില്‍ തികച്ചും അനായാസമായി, ഒരധികച്ചെലവുമില്ലാതെ, ഓണ്‍ലൈന്‍ അടയ്ക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളാണ് കെ എസ് ഇ ബി ഒരുക്കിയിരിക്കുന്നത്.

KSEB എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനിലോ wss.kseb.in എന്ന വെബ്‌സൈറ്റിലോ പ്രവേശിച്ച് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് അല്ലെങ്കില്‍ Rupay ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുമ്പോള്‍ യാതൊരുവിധ ട്രാന്‍സാക്ഷന്‍ ഫീസും ഈടാക്കുന്നില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, , ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഡയറക്റ്റ് നെറ്റ്ബാങ്കിംഗ് സൗകര്യം ലഭ്യമാണ്.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് ഗേറ്റ് വേയിലൂടെ 2000 രൂപ വരെയുള്ള പെയ്‌മെന്റ് നടത്തുന്നതിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഉണ്ടാവില്ല. ലോ ടെന്‍ഷന്‍ വൈദ്യുത ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ വിര്‍ച്വല്‍ അക്കൗണ്ട് നമ്പരായി ഉപയോഗിച്ച് NEFT/RTGS വഴി ബില്ലടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Virtual Account Number : KEB<13 Digit consumer Number>
Beneficiary Name : Kerala State Eletcrictiy Board Ltd.
Bank & Branch : South Indian Bank, Trivandrum Corporate
IFSC Code : SIBL0000721
ഇവ കൂടാതെ, UPI/Online Banking/ Debit Card/ Credit Card എന്നീ മാര്‍ഗ്ഗങ്ങളുപയോഗിച്ചും വൈദ്യുതി ബില്‍ അടയ്ക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago