HOME
DETAILS

ഗുജറാത്തിലെ പൊട്ടെറ്റോ ചിപ്‌സ് പാക്കറ്റില്‍ ചത്ത തവള; പരാതി

  
June 19 2024 | 15:06 PM

Frog Found in potato chips packet


ഗുജറാത്തിലെ ജാംനഗറിലെ ഉരുളക്കിഴങ്ങ് ചിപ്‌സിന്റെ പാക്കറ്റില്‍ ചത്തതവളയെ കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ജാംന?ഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സാംപിള്‍ ശേഖരിച്ചു. ബാലാജി വേഫേഴ്‌സ് എന്ന കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്‌സിലാണ് ചത്ത തവളയെ കണ്ടെത്തിയത്.ചിപ്‌സില്‍ നിന്ന് ചത്ത തവളയെ കിട്ടിയെന്ന് ജാസ്മിന്‍ പട്ടേല്‍ എന്നയാളാണ് പരാതി നല്‍കിയത്. ഈ ചിപ്‌സ് വാങ്ങിയ കടയില്‍ പോകുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

ചിപ്‌സില്‍ നിന്ന് കണ്ടെത്തിയത് അഴുകിയ തവളയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡി ബി പാര്‍മര്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ ചിപ്‌സ് തയ്യാറാക്കിയ അതേ ബാച്ചിലുള്ള പാക്കറ്റുകള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിപ്‌സ് പക്കറ്റിലെ പകുതിയോളം തന്റെ വീട്ടിലുള്ള ചെറിയ കുട്ടികള്‍ കഴിച്ചുവെന്നും അതിന് ശേഷമാണ് തവളയെ കണ്ടതെന്നും ജാസ്മിന്‍ പട്ടേല്‍ പരാതിയില്‍ പറയുന്നു. അപ്പോള്‍ തന്നെ കുട്ടികള്‍ അത് വലിച്ചെറിഞ്ഞു. ചത്ത തവളയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും ജാസ്മിന്‍ പട്ടേല്‍ പറഞ്ഞു. ബാലാജി വേഫേഴ്‌സിന്റെ കസ്റ്റമര്‍ കെയറില്‍ സര്‍വ്വീസില്‍ അറിയിച്ചപ്പോള്‍ സംതൃപ്തമായ മറുപടി ലഭിച്ചില്ല. തുട!ര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയായിരുന്നുവെന്നും പരാതി നല്‍കിയ ജാസ്മിന്‍ പട്ടേല്‍ വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago