ബലിപെരുന്നാളിനെതിരെ വിദ്വേഷപരാമര്‍ശം; പാര്‍ട്ടി പുറത്താക്കിയ മുന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ്
ബലിപെരുന്നാളിനെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ
സംഭവത്തില്‍ സി.പി.എം പുറത്താക്കിയ പുതുപ്പാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ കേസ്. മുസ്‌ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ബലിപെരുന്നാള്‍ ദിനത്തില്‍ പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പില്‍ മത സ്പര്‍ധ ഉണ്ടാകുന്ന തരത്തിലുള്ള ഷൈജലിന്റെ പരാമര്‍ശങ്ങള്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പെരുന്നാള്‍ ആശംസ അറിയിച്ച് ഗ്രാമ പഞ്ചായത്ത് അംഗം ഷംസീര്‍ ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജല്‍ വിവാദ കമന്റിട്ടത്. 'മകനെ കൊല്ലാന്‍ പറഞ്ഞ ദൈവം, ഉടനെ കത്തിക്ക്? മൂര്‍ച്ചകൂട്ടിയ അച്ഛന്‍, ഇതിലെവിടെയാണ്? സ്?നേഹം, സൗഹാര്‍ദം, ത്യാഗം? ഇതില്‍ നിറയെ മതഭ്രാന്ത്? മാത്രം. ഉറപ്പ്' എന്നതായിരുന്നു ഷൈജലിന്റെ കമന്റ്.
പ്രാദേശിക മത സംഘടനകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പോസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. മുസ്‌ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്? പരാതിയും നല്‍കി. ഇതോടെ ലോക്കല്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് ഷൈജലിനെതിരെ നടപടിയെടുക്കുകയായിരുന്നു.
എല്ലാ മതവിഭാഗങ്ങളോടും വിശ്വാസപ്രമാണങ്ങളോടും ആദരവ് പുലര്‍ത്തുന്ന പാര്‍ട്ടി സമീപനത്തിന് വിരുദ്ധമായി ഒരു വിഭാഗം വിശ്വാസികളില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കും വിധമുള്ള പരാമര്‍ശമാണ് ഷൈജല്‍ നടത്തിയതെന്ന് ലോക്കല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."