ക്രമക്കേട് കണ്ടെത്തി; നെറ്റ് പരീക്ഷ റദ്ദാക്കി
2024 ജൂണ്‍ ടേമിലെ നെറ്റ് പരീക്ഷ റദ്ദാക്കി. ചൊവ്വാഴ്ച നടന്ന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. ഒഎംആര്‍ ഷീറ്റില്‍ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തിയത്.ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്.
പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കും. വിശദമായ അന്വേഷണത്തിന് കേസ് സി.ബി.ഐക്ക് കൈമാറാനും തീരുമാനിച്ചു. ബുധനാഴ്ചയാണ് സൈബർ സുരക്ഷ അതോറിറ്റി പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന വിവരം യൂനിവേഴ്സിറ്റി ഗ്രാന്‍റ് കമീഷനെ അറിയിക്കുന്നത്. സുതാര്യതയും സത്യസന്ധതയും കാത്തുസൂക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കാൻ നിർദേശം നൽകിയത്. പരീക്ഷ പുതുതായി നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും യു.ജി.സി അറിയിച്ചു.
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടെയാണ് നെറ്റ് പരീക്ഷ റദ്ദാക്കുന്നത്. 83 വിഷയങ്ങളിലേക്കുമുള്ള പരീക്ഷ ഒറ്റദിവസമായാണ് നടന്നത്. മുന്‍പ് വിവിധ ദിവസങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയിരുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് യു.ജി.സി നെറ്റ് പരീക്ഷകള്‍ നടത്തുന്നത്.
Government is committed to ensure the sanctity of examinations and protect the interest of students.
— Ministry of Education (@EduMinOfIndia) June 19, 2024
Ministry of Education has decided that the UGC-NET June 2024 Examination be cancelled on the basis of inputs from Indian Cyber Crime Coordination Centre (I4C) under the Ministry…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."