HOME
DETAILS

മെഡിക്കല്‍ കോളജിലെ ചീട്ടെടുക്കാന്‍ മണിക്കൂറോളം കാത്തു നില്‍ക്കണം

  
backup
August 30 2016 | 17:08 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f


അമ്പലപ്പുഴ: ഒ.പി കൗണ്ടറില്‍ ജീവനക്കാരുടെ കുറവ് ചീട്ട് എടുക്കാനായി എത്തുന്ന രോഗികളെ വലയ്ക്കുന്നു. ചീട്ടെടുക്കാനായി രോഗികള്‍ മണിക്കൂറോളം ക്യുവില്‍ നില്‍ക്കേണ്ട അവസ്ഥയാണ്.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കാണ് ഈ ദുരാവസ്ഥ. ഒ.പി കൗണ്ടറില്‍ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ. ഒരു കൗണ്ടര്‍ പുതിയ ചീട്ട് നല്‍കാനും മറ്റൊന്ന് പുതുക്കാനും മൂന്നാമത്തേത് കുട്ടികള്‍ക്ക് ചീട്ട് നല്‍കാനുമാണ്. ഇത് മൂന്നും ഒരു മുറിയ്ക്കുള്ളിലാണ്. ഇവിടെ എത്തുന്ന രോഗികളുടെ എണ്ണമാകട്ടെ 1500 ന് അടുത്തു വരും. രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ഒ.പി കൗണ്ടറുകളുടെ പ്രവര്‍ത്തസമയം.
എന്നാല്‍ രാവിലെ 7 മണി മുതല്‍ തന്നെ രോഗികള്‍ ക്യൂവില്‍ അണിനിരന്നു കഴിയും. ഇതേ തുടര്‍ന്ന് ഒരു മണി വരെ ഒ.പി കൗണ്ടര്‍ പ്രവര്‍ത്തിപ്പിയ്ക്കണ്ട ഗതികേടിലാണ് ജീവനക്കാരും. ജിവനക്കാരും അവശരായ രോഗികളും പച്ചവെള്ളം പോലും കുടിയ്ക്കാതെ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. തിങ്കള്‍,ബുധന്‍ വ്യാഴം ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന ന്യൂറോ മെഡിസിന്‍. ന്യൂറോ സര്‍ജറി,: നെഫ്‌റോളജി, യൂറോളജി തുടങ്ങിയ ഒ.പിയില്‍ പരിശോധനയ്ക്കായി ഡോക്ടറെ കാണാനായി രോഗികള്‍ എത്തുമ്പോള്‍ ഒ.പി സമയം കഴിഞ്ഞിരിക്കും. ഇത് നിര്‍ദനരായ രോഗികളെ വലയ്ക്കുകയാണ്. ആലപ്പുഴ ജില്ലയുടെ നാനാഭാഗത്ത് നിന്ന് മാത്രമല്ല ജില്ലയ്ക്ക് പുറത്തുള്ളവരും വണ്ടാനം ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നുണ്ട്.
അനേകം പേര്‍ സമയം കഴിഞ്ഞ് ഒ.പി പ്രവര്‍ത്തിയ്ക്കാത്തതിനാല്‍ നിരാശയോടെ മടങ്ങി പോകാറാണ് പതിവ്. തിങ്കള്‍ മുതല്‍ ശനിവരെയാണ് മെഡിസിന്‍ ഒ.പി. പല രീതിയിലുള്ള ശാരീരിക അവശതകളുമായി വരുന്ന വയോവൃദ്ധജനങ്ങലും ക്യൂവില്‍ നിന്ന് വലയാറാണ് പതിവ്. തിങ്കള്‍,ബുധന്‍,വ്യാഴം ദിവസങ്ങളിലെങ്കിലും കൂടുതല്‍ ജീവനക്കാരെ ഒ.പി കൗണ്ടറില്‍ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago