HOME
DETAILS

ഇരകള്‍ക്ക് നഷ്ടപരിഹാരമില്ല:  ഭൂമി കൈമാറി, കൊക്കകോള നാടുവിട്ടു

  
വി.എം ഷണ്‍മുഖദാസ്
June 20 2024 | 05:06 AM

No compensation for victims: land handed over

പാലക്കാട്: സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് പ്രകാരമുള്ള 216 കോടിയോളം രൂപ ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും  നല്‍കാതെ കമ്പനിയുടെ ഭൂമി സര്‍ക്കാറിന് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി  കൊക്കകോള. പ്ലാച്ചിമടയില്‍ കമ്പനി സ്ഥിതി ചെയ്യുന്ന 36.7ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാരിന് ഫ്രീ സറണ്ടറായി കഴിഞ്ഞ ദിവസമാണ് കൈമാറിയത്. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോള കമ്പനി പ്രതിനിധിയില്‍ നിന്നും രേഖകള്‍ ഏറ്റുവാങ്ങിയത്. പ്രദേശത്തെ ജലമൂറ്റിയ കൊക്കകോളയില്‍ നിന്നും നഷ്ടപരിഹാരം തേടി 22 വര്‍ഷമായി കമ്പനി പടിക്കല്‍ കുടില്‍കെട്ടി സമരം നടത്തുന്ന ആദിവാസികളും പ്രദേശവാസികളും കര്‍ഷകരുമാണ് ഇതോടെ വെട്ടിലായത്.  

2010 ല്‍കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വിശദമായ പഠനം നടത്തിയ ശേഷം  216.26 കോടിരൂപയുടെ നഷ്ടപരിഹാരം കോളക്കമ്പനിയില്‍ നിന്നും ഈടാക്കി ഇരകള്‍ക്കു നല്‍കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 
എന്നാല്‍  കോളകമ്പനിയെ സഹായിക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് കേരളം വിട്ടുപോകാനുള്ള അവസരമൊരുക്കിയെന്നാണ് ആരോപണം. കോളക്കമ്പനിയുടെ പ്രവര്‍ത്തനം മൂലം കര്‍ഷകര്‍ക്ക് മാത്രം 160 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ചെയര്‍മാനായ കമ്മിറ്റി കണ്ടെത്തിയത്.

കോള കമ്പനി മൂലം പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനത്തില്‍ വലിയ കുറവാണുണ്ടായത്.  നിയമവ്യവസ്ഥകള്‍ ലംഘിച്ചുള്ള കമ്പനിയുടെ  പ്രവര്‍ത്തനം ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചതിനൊപ്പം  മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി. കാര്‍ഷിക ഉല്‍പാദനം ഗണ്യമായി കുറച്ചു. ക്ഷീരകര്‍ഷകര്‍ക്കും കോഴി വളര്‍ത്തുന്നവര്‍ക്കും ഭീമമായ നഷ്ടമുണ്ടായി. പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിച്ചു. ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വന്നു. കുടിവെളളത്തിനായി സ്ത്രീകള്‍ കിലോമീറ്ററോളം നടക്കേണ്ട തരത്തില്‍ ജലലഭ്യത കുറഞ്ഞു.  ഇതെല്ലാം തെളിവു സഹിതം നിരത്തിയാണ് 2010ല്‍ ഇടതുസര്‍ക്കാര്‍ തന്നെ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേരള നിയമസഭ 13 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഇപ്പോഴും നിയമമായി മാറാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട്  പ്ലാച്ചിമടയില്‍  സത്യഗ്രഹസമരം തുടരുകയാണ്. ബഹുരാഷ്ട്ര ഭീമനായ കൊക്കക്കോള കമ്പനി പ്രാദേശിക ജനത നടത്തിയ ഗാന്ധിയന്‍ രീതിയിലുള്ള സമരത്തിന് മുന്നില്‍ മുട്ടുമടക്കിയത് പ്ലാച്ചിമടയിലാണ്. 2004ല്‍ കമ്പനി അടച്ചിട്ടതുമുതല്‍ പൊലിസ് കാവലിന് സര്‍ക്കാരിന് നല്‍കേണ്ട തുകയും ഗ്രാമപഞ്ചായത്തിനുള്ള  കെട്ടിടനികുതി അടമുള്ള ലക്ഷങ്ങളും നല്‍കാതെയാണ് കമ്പനി കേരളം വിടുന്നതെന്നുമറിയുന്നു. 

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 2000ത്തിലാണ് പ്ലാച്ചിമടയില്‍ കോക്കകോള ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതല്‍ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. 

എന്നാല്‍, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങി. 2002 ഏപ്രില്‍ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം; വിമാന ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് ‌

qatar
  •  a day ago
No Image

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ സ്റ്റേ; 2012-ൽ നടന്ന പീഡനം 2016-ൽ തുടങ്ങിയ താജ് ഹോട്ടലിൽ വെച്ച് എങ്ങനെ നടന്നു

Kerala
  •  a day ago
No Image

മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണി; പിണറായിയുമായി ചർച്ച നടത്തുമെന്ന് സ്റ്റാലിൻ; കൂടിക്കാഴ്ച വ്യാഴാഴ്ച

Kerala
  •  a day ago
No Image

ഖത്തര്‍ ദേശീയ ദിനം; ഡിസംബര്‍ 18 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  a day ago
No Image

ഗുരുവായൂർ ഏകാദശി; ചാവക്കാട് താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  a day ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  a day ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  a day ago