പാലം പണി നിര്‍ത്താനുളള തീരുമാനത്തിനെതിരേ പ്രതിഷേധം
ഹരിപ്പാട്: ആലപ്പുഴ - കൊല്ലം തീരദേശത്തെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കുവാനുളള സര്‍ക്കാര്‍ തീരുമാനം എന്തു വില കൊടുത്തും നേരിടുമെന്നു ധീവരസഭ കാര്‍ത്തികപ്പളളി താലൂക്ക് കമ്മറ്റി. സര്‍ക്കാര്‍ തീരുമാനം തീരദേശ ജനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിനും എതിരായ ഗൂഢാലോചനയാണെന്നും യോഗം കുറ്റപ്പെടുത്തി.
മല്‍സ്യത്തൊഴിലാളി സമൂഹത്തെയും തീരദേശ ജനങ്ങളെയും വെല്ലുവിളിക്കുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനു രൂപം നല്‍കാനും യോഗം തീരുമാനിച്ചു. അതിനായി കാര്‍ത്തികപ്പളളി, കരുനാഗപ്പളളി, അമ്പപ്പുഴ ധീവരസഭ താലൂക്ക് കമ്മറ്റികളുടെ സംയുക്തയോഗവും ഉടന്‍ കൂടും. പി.പത്മരാജന്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍.ബി.കളത്തില്‍, തമ്പി പതിയാങ്കര, സുഭഗന്‍ കളളിക്കാട്, സി.ശിവാനന്ദന്‍, സുനില്‍കുമാര്‍, ബി.പ്രകാശന്‍, സാബു ബാലാനന്ദന്‍, പ്രസന്നന്‍, ഉപേന്ദ്രന്‍, വി.തമ്പി, സുരേഷ്, മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."