നിങ്ങളുടെ ജില്ലയില്‍ തന്നെ സര്‍ക്കാര്‍ ജോലി നേടാം; അപേക്ഷ ജൂണ്‍ 24 വരെ, പരീക്ഷ എഴുതേണ്ട
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDISC) ഇപ്പോള്‍ മദര്‍ അനിമറ്റോര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 62 ഒഴിവുകളാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കുമായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. നല്ല ശമ്പളത്തില്‍ താല്‍ക്കാലിക ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജൂണ്‍ 24നകം മെയില്‍ അയച്ച് അപേക്ഷ നല്‍കുക.
തസ്തിക& ഒഴിവ്
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ താല്‍ക്കാലിക ഒഴിവ്. മദര്‍ അനിമോറ്റര്‍ പോസ്റ്റില്‍ ആകെ 62 ഒഴിവുകളാണുള്ളത്.
പ്രായപരിധി
40 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും സയന്‍സ് വിഷയങ്ങളില്‍ ബിരുദം.
ശമ്പളം
12,500 രൂപ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 24നകം മെയില്‍ അയച്ച് അപേക്ഷ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക. മെയില്‍ അയക്കുമ്പോള്‍ Application for the post of Mother Animators(Name of MRS/Regional Cetnre Name)– KDISC രേഖപ്പെടുത്തണം.
അപേക്ഷ: [email protected].
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."