ഈ ആഴ്ച്ചയിലെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; പരീക്ഷയില്ലാതെ വിവിധ ജില്ലകളില്‍ ജോലി നേടാം; കൂടുതലറിയാം
ട്രിഡ മുഖേന താല്‍ക്കാലിക നിയമനം
ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ചുവടെ വിവരിക്കുന്ന തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നു.
തസ്തിക
ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്‌പെഷ്യലിസ്റ്റ്, ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്/ മെസഞ്ചര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
യോഗ്യത, വേതന നിരക്ക്, അപേക്ഷ ഫോറം എന്നിവയ്ക്കായി www.trida.kerala.gov.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ പ്രവൃത്തി ദിനങ്ങളില്‍ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2722748, 2722238, 2723177. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 6.
കേരള റോഡ് സുരക്ഷ അതോറിറ്റിയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള റോഡ് സുരക്ഷ അതോറിറ്റിയില്‍ ക്ലര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. കേരള സര്‍വ്വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ, നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കണം.
സംശയങ്ങള്‍ക്ക്: 0471 2336369
ആര്‍സിസിയില്‍ ഒഴിവ്
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂണ്‍ 24ന് രാവിലെ 10ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.rcctvm.gov.in.
ലൈബ്രേറിയന്‍ നിയമനം
ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പര്യമുള്ള വനിതകള്‍ക്കാണ് അവസരം.
യോഗ്യത
ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
22,000 രൂപയാണ് മാസ ശമ്പളം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ജൂണ്‍ 28നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0480 2706100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."