കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം; മരണസംഖ്യ 38 ആയി
ചെന്നൈ: കള്ളക്കുറിച്ചി മദ്യദുരന്തത്തില്‍ മരണം 38 ആയി. നിരവധി പേര് ചികിത്സയിലാണ്. നാല് ആശുപത്രികളിലായി 101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ മദ്യ വില്പന നടത്തിയ ഗോവിന്ദരാജ് ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റിലായിരുന്നു. വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.
ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.
അതേസമയം തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മുന്‍കരുതല്‍ വേണമെന്ന് എക്സൈസ് കമ്മീഷണറുടെ സര്‍ക്കുലര്‍. ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണം. മലപ്പുറത്തും കൊല്ലത്തും പ്രത്യേക ജാഗ്രത വേണം. പാലക്കാട് നിന്ന് കൊണ്ടുവരുന്ന കള്ള് പ്രത്യേകം പരിശോധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."