സെക്രട്ടറിയേറ്റിന് സമാന്തരമായി എ.കെ.ജി സെന്റര്‍ പ്രവര്‍ത്തിക്കുന്നു: രമേശ് ചെന്നിത്തല
ആലപ്പുഴ: എല്ലാ അധികാരങ്ങളും തന്നിലേയ്ക്ക് അടുപ്പിച്ചു കൊണ്ട് നരേന്ദ്രമോദി മാതൃകയില്‍ പിണറായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് സമാന്തരമായി എ.കെ.ജി സെന്റര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫയലുകളെല്ലാം കെട്ടിക്കിടക്കുകയാണ്. ജനങ്ങളുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങളും നീങ്ങുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ശിക്ഷിക്കാന്‍ മത്സരിക്കുകയാണ്.
മൂന്ന് മാസത്തെ എല്‍.ഡി.എഫ് ഭരണം കൊണ്ടു തന്നെ ജനങ്ങളുടെ പ്രതീക്ഷകളറ്റു. സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടി. സംസ്ഥാനത്തെ ക്രമസമാധനനില പാടെ തകര്‍ന്നു. 65 കൊലപാതകങ്ങളാണ് ചുരുങ്ങിയ ഭരണകാലയളവിനുളളില്‍ സംസ്ഥാനത്ത് നടന്നത്.
കൊലപാതക കേസുകളിലെ പ്രതികളായ സി.പി.എമ്മുകാര്‍ ജാമ്യത്തിലിറങ്ങി സുഖമായി വാഴുന്നു. ഭരണത്തിലേറി ആറുമാസത്തിനു മുമ്പ് തന്നെ യു.ഡി.എഫിന് സമരരംഗത്തിറങ്ങേണ്ടി വന്നത് തുടക്കത്തില്‍ തന്നെ സര്‍ക്കാരിന് പാളം തെറ്റിയതു കൊണ്ടാണ്.
ഓണപ്പരീക്ഷയ്ക്ക് പാഠപുസ്തകം പോലും എത്തിക്കാതെ അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ പഠിപ്പിക്കാന്‍ പോകുന്നത് അപഹാസ്യമാണ്. മെഡിക്കല്‍-ദന്തല്‍ പ്രവേശനരംഗത്തെ അനിശ്ചിതത്വം വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇനിയും വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിച്ചാല്‍ സമരത്തിനിറങ്ങമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, ഹാജി ഇസ്മയില്‍കുഞ്ഞ് മുസ്‌ലിയാര്‍, ഷേക്ക് പി. ഹാരിസ്, സി ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, എം ലിജു, ജോണ്‍സണ്‍ എബ്രാഹം, ഷാനിമോള്‍ ഉസ്മാന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ ഗഫൂര്‍ ഹാജി, ത്രിവിക്രമന്‍ തമ്പി, എ.എം നസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."