കാരുണ്യയില്‍ മരുന്നില്ല; ദുരിതത്തിലായി രോഗികള്‍
ആലപ്പുഴ: കാരുണ്യാ ഫാര്‍മസിയുടെ പ്രവര്‍ത്തനം താളം തെറ്റിയ നിലയില്‍.ഇവിടെ നിന്ന് സൗജന്യ നിരക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് ലഭിക്കുന്ന ജനറിക് മരുന്നുകള്‍ കിട്ടാനില്ല. അവശ്യമരുന്നുകളോ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കിയിരുന്ന മരുന്നുകളോ പലപ്പോഴും സ്‌റ്റോക്കില്ലാത്തതാണ് നിര്‍ധന രോഗികളെ വലയ്ക്കുന്നത്.
കാരുണ്യ ഫാര്‍മസിയില്‍ നിന്നും വിതരണം ചെയ്യുന്ന ക്യാന്‍സര്‍ രോഗത്തിനുള്ള ഡോക്‌സിക് സോള്‍ എന്ന മരുന്നിന്റെ വില 1600 രൂപ മാത്രമാണ്. എന്നാല്‍ പുറമെ ഈ മരുന്നിന് നാലായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കണം. കാരുണ്യയില്‍ നിന്നും 559 രൂപക്ക് ലഭിക്കേണ്ട ഇഞ്ചക്ഷന്‍ മരുന്നായ എപ്പി ത്രിസ്സിന് സ്വകാര്യ ഫാര്‍മസിയില്‍ ആയിരത്തി അഞ്ഞൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയാണ് ഈടാക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കുന്ന സാന്ത്വന ചികില്‍സയ്ക്കുള്ള മരുന്നുകളുടെ വിതരണവും നിലച്ച മട്ടാണ്.
പേ വിഷബാധക്കെതിരേയുള്ള ആന്റി റേബിസ് കുത്തിവയ്പ്, പാമ്പ് വിഷ ആന്റി വെനം എന്നീ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടഗതികേടിലാണ്. ജില്ലയില്‍ പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേരാണ് ചികിത്സ തേടിവരുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമവും രോഗികളെ ദുരിതത്തലാക്കുന്നു. ജീവന്‍രക്ഷാ മരുന്നുകളടക്കം നൂറോളം മരുന്നുകളാണ് കിട്ടാക്കനിയായിരിക്കുന്നത്.
ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും സിറിഞ്ചും സൂചിയും ശസ്ത്രക്രിയ നൂലും ഐ.വി ഫ്‌ളൂയിഡുകളും ഐ. വി ഗാമ, ആല്‍ബുമിന്‍, തുടങ്ങിയവക്കെല്ലാം ആശുപത്രികളില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്.ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും അവശ്യമരുന്നുകള്‍ ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."