എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത് സമഗ്രമാറ്റത്തിനുള്ള ശ്രമങ്ങളാണെന്ന് എം.എം മണി
തൊടുപുഴ: ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ തൊടുപുഴയില്‍ ടി.എ നസീര്‍ ദിനം ആചരിച്ചു. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ചേര്‍ന്ന ദിനാചരണസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ സമഗ്രമാറ്റത്തിനുള്ള ശ്രമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടണ്ടിരിക്കുന്നതെന്ന് എം എം മണി പറഞ്ഞു. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ ക്ഷേമപെന്‍ഷനുകള്‍ ഇപ്പോള്‍ വീടുകളില്‍ എത്തിത്തുടങ്ങി. വിലക്കയറ്റം തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. കെ എം മാണിയെ മുന്നണിയിലെടുക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും എം എം മണി പറഞ്ഞു. അതോടൊപ്പം തകരുന്ന യുഡിഎഫിനെ ഒരുമിപ്പിക്കുന്ന ജോലിയും എല്‍ഡിഎഫ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കീരികോട്ട് ടി എ നസീറിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയായിരുന്നു ദിനാചരണപരിപാടികള്‍ ആരംഭിച്ചത്. ഇവിടെ ചേര്‍ന്ന അനുസ്മരണസമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിശാന്ത് വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയ സെക്രട്ടറി ടി ആര്‍ സോമന്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ പ്രശോഭ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൊടുപുഴ ഏരിയ സെക്രട്ടറി ലൈല ജോസഫ് എന്നിവര്‍ സംസാരിച്ചു. സി എസ് ഷാജി അധ്യക്ഷനായി. സി കെ ലതീഷ് നന്ദി പറഞ്ഞു. പിന്നീട് ഇവിടെ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പല്‍ മൈതാനത്ത് സമാപിച്ചു.
പൊതുസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് കെ കെ ഷിംനാസ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി.
സിപിഎം സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, നിശാന്ത് വി ചന്ദ്രന്‍, ടി ആര്‍ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ തൊടുപുഴ ബ്ലോക്ക് സെക്രട്ടറി എം മധു സ്വാഗതവും ജോ. സെക്രട്ടറി പ്രവീണ്‍ വാസു നന്ദിയും പറഞ്ഞു. നസീറിന്റെ പിതാവ് അലിയാര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."