ജില്ലാതല ഓണാഘോഷം 12 മുതല്‍ 18 വരെ
പൈനാവ്: ജില്ലാതല ഓണം വാരാഘോഷം സെപ്തംബര്‍ 12 മുതല്‍ 18 വരെ വിപുലമായ പരിപാടികളോടെ നടത്താന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ, ഇടുക്കി, മൂന്നാര്‍, കുമളി, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വൈവിധ്യമാര്‍ന്ന ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക.
പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി 31ന് തൊടുപുഴ വ്യാപാര ഭവനില്‍ മൂന്ന് മണിക്കും, സെപ്തംബര്‍ മൂന്നിന് കുമളി പഞ്ചായത്ത് ഹാളില്‍ രാവിലെ 11നും, ഇടുക്കി വ്യാപാരഭവനില്‍ നാലു മണിക്കും അഞ്ചാം തീയതി മൂന്നാര്‍ പഞ്ചായത്ത് ഓഫീസില്‍ രണ്ട് മണിക്കും ഒന്‍പതാം തീയതി വാഗമണ്‍ പഞ്ചയാത്ത് ഓഫീസില്‍ 11 മണിക്കും യോഗം നടക്കും.
കലക്ട്രേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജോയ്സ് ജോര്‍ജ്ജ് എം.പി, എ.ഡി.എം. കെ.കെ.ആര്. പ്രസാദ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോര്‍ജ്ജ്, ഇടുക്കി മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സാജന് കുന്നേല്‍, തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികളായ സി.കെ. നവാസ്, നസീര്‍ വി.എസ്, ഷറീഫ് ഷംസുദ്ദീന്, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."