സഊദി ചെറിയ പെരുന്നാൾ,വാരാന്ത്യ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
റിയാദ്: സഊദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രിൽ എട്ട് മുതൽ 11വരെയാണ് ചെറുപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം.
തൊഴിൽ നിയമത്തിൻ്റെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ്റെ ആർട്ടിക്കിൾ 24 രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലുടമകൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. മാർച്ച് 11നാണ് റമദാൻ ആരംഭിച്ചത്. ഇസ്ലാമിക ചാന്ദ്ര കലണ്ടർ അനുസരിച്ച് അറബ് ഒമ്പതാം മാസത്തിലാണ് റമദാൻ വരുന്നത്. വർഷത്തിൽ 354 അല്ലെങ്കിൽ 355 ദിവസങ്ങളാണുള്ളത്. ചന്ദ്രൻ ദൃശ്യമാകുന്നതനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ വരെ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാൽ ഒന്നാം നാളിലാണ് ഈദ് അൽ ഫിത്തർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്.
യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തറിന് ഒമ്പത് ദിവസത്തെ അവധി വരെയാണ് ലഭിക്കുക. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ അവധി ലഭിക്കും. റമദാൻ 29 ദിവസം വരെയാണെങ്കിൽ ഏപ്രിൽ ഒൻപതിനായിരിക്കും ചെറിയപെരുന്നാൾ, റമദാൻ 30 ദിവസം വരെയാണെങ്കിൽ ഏപ്രിൽ 10നായിരിക്കും ചെറിയ പെരുന്നാൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."