വയറല്‍ ഹെപ്പറൈറ്റിസ് സി മൂലമുള്ള കരള്‍ രോഗങ്ങള്‍ വ്യാപകമാകുന്നു
തൊടുപുഴ : ആധുനിക വൈദ്യശാസ്ത്രരംഗത്തെ പുതിയ ചികിത്സാരീതികളെക്കുറിച്ചുള്ള തുടര്‍ വൈദ്യപഠന ക്യാംപ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തി. വയറല്‍ ഹെപ്പറൈറ്റിസ് സി മൂലമുള്ള കരള്‍ രോഗങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി ക്യാമ്പ് വിലയിരുത്തി.
പ്രശസ്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. പ്രൊഫ. ആര്‍.വി. ജയകുമാര്‍ , ഡയബറ്റിക്‌സിന്റെ നിലവിലുള്ള ചികിത്സാരീതിയെപ്പറ്റിയും അതിലെ പുതിയ മാറ്റങ്ങളെപ്പറ്റിയും സംസാരിച്ചു.
ചാഴികാട്ട് ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യൂസ് ജെ. ചൂരയ്ക്കന്‍, നാരോബാന്റ് ഇമേജിംഗ്, എന്‍ഡോസ്‌കോപിക് അള്‍ട്രാസൗണ്ട് തുടങ്ങിയ നൂതന എന്‍ഡോസ്‌കോപ്പിക്ക് പരിശോധനകളെക്കുറിച്ചും ക്‌ളാസ്സെടുത്തു. ഡോ. ജോര്‍ജ്ജ് സരിന്‍ സക്കറിയ വയറല്‍ ഹെപ്പറൈറ്റിസ് സി മൂലമുള്ള കരള്‍ രോഗങ്ങളെക്കുറിച്ചും അതിന്റെ ആധുനിക ചികിത്സാരീതിയെക്കുറിച്ചും ക്‌ളാസ്സെടുത്തു. പ്‌ളാസ്റ്റിക് സര്‍ജന്‍ ഡോ. രെഞ്ചി ഐസക്ക് ജെയിംസ് പ്‌ളാസ്റ്റിക് സര്‍ജറിയിലെ നൂതന ശസ്ത്രക്രിയ സംവിധാനങ്ങളെപ്പറ്റിയും സുപ്രധാനമായ സങ്കീര്‍ണ്ണ ശസ്ത്രക്രീയകളെ സംബന്ധിച്ചും അവതരണം നല്‍കി.
തൊടുപുഴ മൂണ്‍ലിറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മദ്ധ്യകേരളത്തിലെ 17 ആശുപത്രികളില്‍ നിന്നുള്ള 76 ഡോക്ടര്‍ന്മാര്‍ പങ്കെടുത്തു.
ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സി.എസ്സ്. സ്റ്റീഫന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ചാഴികാട്ട് ഹോസ്പിറ്റല്‍ ചയര്‍മാന്‍ ഡോ. ജോസഫ് സ്റ്റീഫന്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു , ഡോ. തോമസ് മാത്യു, ഡോ. ഇ.വി. ജോര്‍ജ്ജ് , ഡോ. ജോസ് പോള്‍, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."