യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; നാല് റഷ്യക്കാര്‍ കൊല്ലപ്പെട്ടു
കീവ്: റഷ്യന്‍ കേന്ദ്രങ്ങളില്‍ യുക്രൈന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാല് പേര് കൊല്ലപ്പെട്ടതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായി കണക്കാക്കപ്പെടുന്ന ഖാര്‍കിവില്‍ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് യുക്രൈന് നടപടി എന്നാണ് കണക്കാക്കപ്പെടുന്നത്.
റഷ്യ നടത്തിയ ആക്രമണങ്ങളില്‍ മൂന്നോളം പേര് മരണപ്പെട്ടിരുന്നു.റഷ്യയോട് ചേര്‍ന്ന ക്രിമിയയിലെ തുറമുഖ നഗരമായ സെവാസ്റ്റോപോളില്‍ വെടിവെച്ചിട്ട അഞ്ച് യുക്രെയ്നിയന്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണാണ് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചത്.
നൂറോളം പേര്‍ക്ക് പരിക്കേറ്റതായും സെവാസ്റ്റോപോള്‍ ഗവര്‍ണര്‍ മിഖായേല്‍ റസ്വോഷയേവ് അറിയിച്ചു. റഷ്യയുടെ അതിര്‍ത്തിയിലെ ബെല്‍ഗൊറോഡ് മേഖലയില്‍ മൂന്ന് യുക്രെയ്ന് ഡ്രോണുകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."