വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി
വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവ വനംവകുപ്പിന്റെ പിടിയിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പശുക്കളെ കൊന്ന തൊഴുത്തില്‍ വീണ്ടുമെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് കടുവ കുടുങ്ങിയത്. മയക്കുവെടി വയ്ക്കാതെ തന്നെ കടുവയെ പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ്. പത്തു വയസ്സുള്ള 'തോല്‍പ്പെട്ടി 17' എന്ന ആണ് കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയതെന്ന് വനം വകുപ്പ് തിരിച്ചറിഞ്ഞിരുന്നു.
മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപമുള്ള തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വീട്ടുകാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. പ്രദേശത്ത് നാല് പശുക്കളെയാണ് കടുവ കൊന്നത്.
അതേസമയം കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി പൂതാടി ഗ്രാമ പഞ്ചായത്ത് 2, 16, 19 വാര്‍ഡുകളില്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് കെ.ദേവകി തിങ്കളാഴ്ച വരെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."