HOME
DETAILS

ഇന്നും പരക്കെ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  
Web Desk
June 24 2024 | 02:06 AM

Widespread rain likely today; Orange alert in three districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

നാളെ രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തീരദേശ മേഖലയില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago