ജാമ്യത്തിനായി കെജ്‌രിവാള്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: എ.എ.പി ഭരിക്കുന്ന ഡല്‍ഹിയിലെ മദ്യനയത്തില്‍ അഴിമതി നടന്നുവെന്ന കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജാമ്യത്തിനായി സുപ്രിംകോടതിയില്‍. വിചാരണ കോടതി അനുവദിച്ച ജാമ്യം 24 മണിക്കൂറിനുള്ളില്‍ തടഞ്ഞുവച്ച ഡല്‍ഹി ഹൈക്കോടതി നടപടി ചോദ്യംചെയ്താണ് കെജ്‌രിവാള്‍ പരമോന്നത കോടതിയെ സമീപിച്ചത്. ഇന്ന് കോടതി ചേരുമ്പോള്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടും.
വ്യാഴാഴ്ചയാണ് കെജ്‌രിവാളിന് ഡല്‍ഹി റൗസ് അവന്യു കോടതി ജാമ്യം നല്‍കിയത്. ഇതിന് പിന്നാലെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതോടെ ജസ്റ്റിസുമാരായ സുധിര്‍ കുമാര്‍ ജെയിന്‍, രവീന്ദര്‍ ദുദേജ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജാമ്യം തടഞ്ഞു. കെജ്‌രിവാള്‍ പുറത്താറാങ്ങാനിരിക്കെയാണ് ഹൈക്കോടതി ജാമ്യം തടഞ്ഞ് ഉത്തരവിട്ടത്. കേസില്‍ ഇന്ന് വിധിപറയുന്നത് വരെയാണ് വിചാരണക്കോടതി വിധിക്ക് സ്‌റ്റേ ഉള്ളത്. അതിന് മുമ്പായി വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ട കക്ഷികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. വിശദീകരണം പരിശോധിച്ച ശേഷം വിഷയത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.
മാര്‍ച്ച് 21നാണ് കെജ്!രിവാള്‍ അറസ്റ്റിലായത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായി ജാമ്യം നല്‍കിയിരുന്നുവെങ്കിലും ഈ മാസം രണ്ടിന് ജാമ്യകാലാവധി കഴിഞ്ഞ് അദ്ദേഹം തിഹാര്‍ ജയിലില്‍ മടങ്ങിയെത്തി.
അതേസമയം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്‌രിവാളിന്റെ ആരോഗ്യനിലയില്‍ എ.എ.പി ആശങ്ക പ്രകടിപ്പിച്ചു. ഇ.ഡി അറസ്റ്റ് ചെയ്ത ശേഷം കെജ്‌രിവാളിന്റെ ശരീരഭാരം എട്ട് കിലോ കുറഞ്ഞു. അദ്ദേഹത്തിന് സമഗ്ര ആരോഗ്യ പരിശോധന നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും മെഡിക്കല്‍ ബോര്‍ഡ് പേരിന് മാത്രമാണ് പരിശോധനനടത്തിയത്. തുടര്‍ച്ചയായി ശരീരഭാരം കുറയുന്നതിനുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ പരിശോധന ആവശ്യമാണ്. എന്നിട്ടും എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഇതുവരെ രക്തവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശോധനകള്‍ മാത്രമാണ് നടത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."