നാളികേരത്തിന്റെ നാട്ടില്‍ സൂപ്പര്‍ഹിറ്റായ കരിക്ക് പൊള്ളുന്ന ചൂടില്‍ ഖത്തറില്‍ താരം
ദോഹ: പൊള്ളുന്ന ചൂടില്‍ ആശ്വാസമാവുകയാണ് കരിക്ക്. ഖത്തറിലെ വിപണിയിലാണ് ദാഹമകറ്റാന്‍ കരിക്കെത്തിയത്. നാളികേരത്തിന്റെ നാടായ കേരളത്തില്‍ മാത്രമല്ല ഖത്തറിലും സൂപ്പര്‍ഹിറ്റാണ് കരിക്ക്. രാജ്യാന്തര തലത്തില്‍ വിവിധയിടങ്ങളിലെത്തിച്ചാണ് ഖത്തറിലെ കരിക്ക് വിതരണം. തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും കരിക്കെത്തുന്നുണ്ടെങ്കിലും വിപണിയില്‍ താരംശ്രീലങ്കന്‍ കരിക്കാണ്.
തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്ന് പുറം തോട് കളഞ്ഞ് ചെത്തിയതാണ് വിപണിയിലെത്തുന്നതെങ്കില്‍ ശ്രീലങ്കന്‍ കരിക്കുകള്‍ തൊലി കളയാതെയാണ് എത്തുന്നത്. തായ്‌ലന്‍ഡിലെയും വിയറ്റ്‌നാമിലെയും കരിക്കുകളുടെ രുചി ഒരുപോലെയാണെങ്കിലും കേരളത്തിലെ കരിക്കിന്‍ രുചിയോടടുത്തു നില്‍ക്കുന്നതാണ് ശ്രീലങ്കന്‍ കരിക്കുകള്‍. കരിക്കിന്റെ കാമ്പുകൊണ്ടുണ്ടാക്കുന്ന പ്രകൃതിദത്തമായ കരിക്കിന്‍ ജെല്ലിയും തായ്‌ലന്‍ഡ് വിപണിയിലിറക്കിയിട്ടുണ്ട്.
സഫാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ശ്രീലങ്കന്‍, വിയറ്റ്‌നാം കരിക്കുകള്‍ക്ക് ഒന്നിന് 10 റിയാലില്‍ ഏകദേശം ഇന്ത്യയുടെ 229 രൂപയ്ക്ക് താഴെയാണ് വില. ഇത് വാരാന്ത്യ ഓഫറുകളിലെത്തുമ്പോള്‍ വില 4.75 -7.00 റിയാലായി ഏകദേശം 109-160 രുപയായി കുറയാറുമുണ്ട്. തായ്‌ലന്‍ഡ് കരിക്കുകള്‍ക്ക് 10 റിയാലിനു മുകളിലാണ് വില. വിപണിയില്‍ കേരളത്തിന്റെ ഇളനീര്‍ സുലഭവുമല്ല.
പ്രതിദിനം വിപണിയില്‍ വില വ്യത്യാസം അനുഭവപ്പെടുന്നുണ്ട്.
ശരീരിത്തിന്റെ നിര്‍ജലീകരണം തടയാന്‍ സഹായിക്കുന്ന കരിക്കിന്‍ വെള്ളം പൊള്ളുന്ന ചൂടില്‍ നിന്ന് വീട്ടിലേക്കെത്തുമ്പോള്‍ ഒരു ഗ്ലാസ് കുടിക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. ഇതിനുള്ളിലെ കാമ്പും ആരോഗ്യത്തിനു നല്ലതാണ്. പ്രമേഹരോഗമുള്ളവര്‍ ഇത് കുടിക്കാതിരിക്കുന്നതാണ് നല്ലത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."