ജം ഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
കോട്ടയം: ഈരാറ്റുപേട്ടയില്‍ നടക്കുന്ന ജം ഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു.
കോട്ടയം ജില്ലാ ഇമാം കൗണ്‍സില്‍ ചെയര്‍മാനായും, ഈരാറ്റുപേട്ട പുത്തന്‍പള്ളി ചീഫ് ഇമാം നദീര്‍ മൗലവി ബാഖവിയെ ചെയര്‍മാനായും തെരഞ്ഞെടുത്തു. 101 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.
സ്വാഗതസംഘ രൂപീകരണയോഗം നദീര്‍ മൗലവി ബാക്കവി ഈരാറ്റപേട്ട ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന് മൗലനാ മളാഹിരി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മൗലവി അബ്ദുള്‍ ഗഫാര്‍ കൗസരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.മൗലവി താരിഖ് അന്‍വര്‍ ഖാസിമി തിരുവനന്തപുരം, ജുബൈര്‍ മൗലവി കൗസരി ഈരാറ്റുപേട്ട, ലുഖ്മാന് മൗലവി പട്ടാമ്പി, ഷറഫുദ്ദീന് അസ്ലമി ആലപ്പുഴ, മുനീര്‍ അഹമദ് നെജ്മി കാഞ്ഞാര്‍, മൗലവി ഇല്ലിയാസ് ഹാദി ഓച്ചിറ, നബില്‍ ഹസനി കണ്ണൂര്‍, നൂഹ് മൗലവി ഇടത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."