പുതിയ പള്‍സ്സോടു കൂടി ഇനി പുതിയ പള്‍സര്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ 2001ല്‍ ബജാജ് ഒരു വണ്ടി പുറത്തിറക്കുന്നു. പിന്നീട് യുവാക്കളില്‍ ഒന്നടങ്കം അത് തരംഗം സൃഷ്ടിക്കുന്നു. പറഞ്ഞ് തുടങ്ങുന്നത് മറ്റൊന്നിനെയും കുറിച്ചല്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും റോഡുകളില്‍ ആരവം തീര്‍ക്കുന്ന പള്‍സറിനെ കുറിച്ചു തന്നെ. യുവത്വം നിലനിര്‍ത്തി കൊണ്ട് അതേ ഊര്‍ജത്തോടു കൂടി വീണ്ടും ബജാജിന്റെ പള്‍സര്‍ വിപണയിലേക്കെത്തുന്നു.
ശ്രദ്ധേയമായ ഒരുപാട് ഫ്യൂച്ചറുകളോടുകൂടിയാണ് ഇത്തവണ പള്‍സര്‍ നിരത്തിലിറക്കുന്നത്. 150 സീസിയുള്ള മേനിയില്‍ വലിയ വിത്യാസങ്ങളൊന്നുമില്ലാതെയാണ് ഇത്തവണയും വരവെങ്കിലും. ഒട്ടേറെ മാറ്റങ്ങളതില്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് ബജാജ് പള്‍സര്‍ 2024 മോഡല്‍ പുറത്തിറങ്ങുന്നത്. ഒറ്റ സിലിണ്ടറോടു കൂടി ഫോര്‍ സ്‌ട്രോക്ക് ടൂ വാള്‍വ് ട്വിന്‍ ബി.എസ്.വി.ഐ എഫ്.ഐ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. രണ്ട് വീലുകളിലും എ.ബി.എസോടു കൂടിയ ഡിസ്‌ക്ക് ബ്രേക്കുകളും മൊബൈല്‍ കണക്റ്റ് ചെയ്യാനാവുന്ന ഗ്രാഫിക്‌സ്ട് ബ്ലൂടൂത്ത് ഡിസ്‌പ്ലെയും, ഹെഡ്‌ലൈറ്റിന്റെ ഇടതു വശം മൊബൈല്‍ ചാര്‍ചിങ് പോട്ടുകളുമാണ് മറ്റു പ്രധാന ഹൈലൈറ്റുകള്‍.
വളരെ ആകര്‍ഷമായ സ്പാര്‍ക്ക് റെഡ്,ബ്ലൂ,ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വണ്ടികള്‍ വിപണിയിലെത്തുന്നത്. പ്രധാനമായും കൂടുതല്‍ കറുപ്പ് ഇടകലരുന്ന രീതിയല്‍ തന്നെയാണ് ഇപ്രാവശ്യവും വരുന്നതെങ്കിലും നിറങ്ങള്‍ക്കിണങ്ങുന്ന പുതിയ ഗ്രാഫിക്‌സുകളും വൈറ്റ് ലാമ്പ് എല്‍.ഈ.ടി കളും ടൈല്‍ ലാമ്പുകളും വണ്ടിയുടെ ഭംഗിയ്ക്ക് കൂടുതല്‍ പുതുമ നല്‍കുന്നു. പതിനഞ്ച് ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് തന്നെയാണ് പുതിയ മോഡലിലും വരുന്നത്. മൈലേജിന്റെ കാര്യത്തില്‍ ഇത്തവണ പള്‍സര്‍ പ്രേമികള്‍ക്ക് ചെറിയ നിരാശയാണ് ബജാജ് സമ്മാനിച്ചത്. അന്‍പതും അന്‍പതിയഞ്ചും കടന്ന മൈലേജുകള്‍ നിലവിലെ മോഡലുകള്‍ക്ക് നാല്‍പത്തിയെട്ടാക്കി കമ്പനി കുറച്ചു.
പഴയ മോഡലുകളെ സംബന്ധിച്ച് 2024 മോഡലുകളില്‍ 11,194 രൂപയുടെ വിത്യാസമാണുള്ളത്. നിലവിലെ ബജാജ് പള്‍സറിന്റെ ഷോറൂം വില 1,13,696 രുപ ബേസ് മോഡലിനും ഫുള്‍ ഓപ്ഷനിന് 1,15,418 രൂപയുമാണ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."