നഴ്‌സറി ടീച്ചര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂലൈ 1
2024-26' അധ്യായന വര്‍ഷത്തേക്കുള്ള പ്രീ പ്രൈമറി (നഴ്‌സറി) തലത്തിലെ അധ്യാപക ജോലിക്കുള്ള യോഗ്യത നല്‍കുന്ന നഴ്‌സറി ടീച്ചര്‍ എജ്യുക്കേഷന്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാര്‍ക്ക് 43 ശതമാനവും, പട്ടിക വിഭാഗക്കാര്‍ക്ക് പ്ലസ് ടു പാസായാല്‍ മതി.
പ്രായപരിധി
17 മുതല്‍ 33 വയസ് വരെ. (പ്രായം 2024 ജൂണ്‍ 1 അടിസ്ഥാനമാക്കി കണക്കാക്കും). പിന്നാക്ക/ പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 36/38 വരെ വയസിളവുണ്ട്.
അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് '2 വര്‍ഷം- ഒരു വയസ്' എന്ന ക്രമത്തില്‍ 3 വയസ് വരെ ഇളവനുവദിക്കും. ഇത് ലഭിക്കാന്‍ ബന്ധപ്പെട്ട ഉപജില്ല ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍: കോട്ടണ്‍ ഹില്‍ തിരുവനന്തപുരം, ഇരുമ്പുപാലം ആലപ്പുഴ, നടക്കാവ് കോഴിക്കോട്.
സ്വകാര്യ, സ്വാശ്രയ സ്ഥാപനങ്ങള്‍: ജയഭാരത് ആറ്റിങ്ങല്‍, അബ്ദുല്‍ സലാം കൊല്ലം, കസ്തൂര്‍ബ കൊല്ലം, മാര്‍ത്തോമ തിരുവല്ല, ശ്രീനാരായണ ഭരണിക്കാവ്, ബേക്കര്‍ കോട്ടയം, എസ്.എച്ച് പാല, എഴുത്തച്ഛന്‍ എറണാകുളം, വിദ്യ ഒല്ലൂര്‍.
തെരഞ്ഞെടുപ്പ്
യോഗ്യത പരീക്ഷ ഉണ്ടായിരിക്കും. പരീക്ഷയിലെ മാര്‍ക്ക് നോക്കി സെലക്ഷന്‍ നടത്തും. ഭിന്നശേഷി 4%, സാമ്പത്തിക പിന്നാക്കം 10% എന്നിങ്ങനെ സംവരണമുണ്ടാവും. കേരള സര്‍ക്കാര്‍ മാനദണ്ഡപ്രകാരം അര്‍ഹതയുള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും. എന്‍ട്രന്‍സ് പരീക്ഷയില്ല. ജൂലൈ 8ന് ക്ലാസുകള്‍ ആരംഭിക്കും.
അപേക്ഷ
www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും, നിര്‍ദിഷ്ട രേഖകളും സഹിതം ജൂലൈ ഒന്നിന് വൈകീട്ട് 5 മണിക്കകം ബന്ധപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമര്‍പ്പിക്കണം.
(അപേക്ഷയിലെ കളങ്ങള്‍ ഒഴിച്ചിടരുത്. പ്രസക്തമല്ലെങ്കില്‍ ബാധകമല്ല എന്ന് രേഖപ്പെടുത്തുക).
അംഗീകൃത സ്‌കൂളുകളുടെ സമ്പൂര്‍ണ്ണ ലിസ്റ്റുള്‍പ്പടെ പൂര്‍ണ്ണവിവരങ്ങളടങ്ങിയ വിജ്ഞാപനം
www.education.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.
ഫോണ്‍: 04712580568
[email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."