പാര്‍ട്ടിയിലും സര്‍ക്കാരിലും മാറ്റേണ്ടതെല്ലാം മാറ്റും; കണ്ണൂര്‍ ജില്ല കമ്മിറ്റി യോഗത്തില്‍ എം.വി ഗോവിന്ദന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് പാര്‍ട്ടിയില്‍ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് എം.വി ഗോവിന്ദന് പറഞ്ഞു. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തലുണ്ടാകുമെന്നും താഴേത്തട്ടില്‍ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്ന് എം.വി ഗോവിന്ദന് വ്യക്തമാക്കി. ജില്ല കമ്മിറ്റി ചര്‍ച്ചക്കുള്ള മറുപടിയിലാണ് പരാമര്‍ശം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറി തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ ജില്ല കമ്മിറ്റികളിലും എല്‍.ഡി.എഫ് ഘടക കക്ഷികളില്‍ നിന്നും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രിമാര്‍ക്ക് കത്ത് നല്‍കിയിട്ട് പോലും തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും വിമര്‍ശനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."