HOME
DETAILS

ഖത്തര്‍ എയര്‍വേസ് എട്ടാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ 

  
Web Desk
June 25 2024 | 03:06 AM

Qatar Airways World's Best Airline for the 8th time

ദോഹ: ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനുകളുടെ പട്ടികയില്‍ ഒന്നാമതെത്തി ഖത്തര്‍ എയര്‍വേയ്‌സ്. സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡിലാണ് ഖത്തര്‍ എയര്‍വേസിനെ മികച്ച എയര്‍ലൈനായി തെരഞ്ഞെടുത്തത്.

 എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്. ലണ്ടനില്‍ വച്ചുനടന്ന ചടങ്ങിലാണ് ഖത്തര്‍ എയര്‍വേസിനെ ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തത്. 12ാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈനിനെ രണ്ടാം സ്ഥാനത്തേക്കും എമിറേറ്റ്‌സിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ഈ നേട്ടം.

മാത്രമല്ല, ലോകത്തെ മികച്ച ബിസിനസ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ച് പുരസ്‌കാരങ്ങളും ഖത്തര്‍ എയര്‍വേസിനു സ്വന്തം. ബിസിനസ് ക്ലാസിനുള്ള പുരസ്‌കാരം 11ാം തവണയും ബിസിനസ് ക്ലാസ് ലോഞ്ചിനുള്ള പുരസ്‌കാരം ആറാം തവണയുമാണ് ഖത്തര്‍ സ്വന്തമാക്കുന്നത്. മിഡിലീസ്റ്റിലെ മികച്ച വിമാനക്കമ്പനിക്കുള്ള പുരസ്‌കാരവും ഖത്തര്‍ എയര്‍വേസ് തന്നെ നിലനിര്‍ത്തി.

മികച്ച സേവനവും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നൂതന മാര്‍ഗങ്ങളുമാണ് ഖത്തര്‍ എയര്‍വെയ്‌സ് നിറവേറ്റുന്നത്. മാത്രമല്ല, തുടര്‍ച്ചയായ നവീകരണവും ഈ നേട്ടത്തിന് അര്‍ഹരാക്കിയെന്നാണ് ഗ്രൂപ്പ് സിഇഒ എന്‍ജിനിയര്‍ ബദര്‍ അല്‍മീര്‍ പറഞ്ഞത്. ലോകത്തിലെ 350 വിമാനക്കമ്പനികളില്‍ നിന്നാണ് ഖത്തര്‍ എയര്‍വേസ് ഈ നേട്ടം സ്വന്തമാക്കിയത്.  

100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഓണ്‍ലൈന്‍ വഴി നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്.  നേരത്തേ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളം സ്വന്തമാക്കിയിരുന്നു. മികച്ച ഷോപ്പിങ് സൗകര്യങ്ങളുള്ള വിമാനത്താവളവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തന്നെയാണ്. ഈ മൂന്ന് നേട്ടങ്ങളും ഒരേ വര്‍ഷം സ്വന്തമാക്കുന്ന ആദ്യ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago