വൗ... മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയ അക്‌സര്‍ പട്ടേലിന്റെ ഡൈവിങ് ക്യാച്ച്, ഒരു രക്ഷയുമില്ല
മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ തല്ലിക്കെടുത്തിയ കംഗാരുക്കള്‍ക്ക് ടി20 ലോകപ്പില്‍ പുറേത്തക്കുള്ള വഴികാട്ടി ഇന്ത്യ പ്രതികാരം തീര്‍ക്കുമ്പോള്‍ അതില്‍ നിര്‍ണായകമായത് മിച്ചല്‍ മാര്‍ഷിനെ പുറത്താക്കാന്‍ അക്‌സര്‍ പട്ടേലെടുത്ത ഡൈവിങ് ക്യാച്ചാണ്. ഓസീസ് നിരയിലെ അപകടകാരിയായ മാര്‍ഷിനെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍വച്ച് അക്‌സര്‍ പട്ടേല്‍ ഒറ്റക്കൈകൊണ്ടെടുത്ത ക്യാച്ച് ഇന്റര്‍നെറ്റിലും തരംഗമായി. കുല്‍ദീപ് യാദവ് എറിഞ്ഞ എട്ടാമത്തെ ഓവറില്‍ ഉയര്‍ത്തിയടിച്ച മാര്‍ഷിനെ മിഡ് വിക്കറ്റില്‍വച്ചാണ് അക്‌സര്‍ പട്ടേല്‍ പുറത്താക്കിയത്. ബൗണ്ടറിലൈനില്‍ വീഴുമായിരുന്ന പന്തിനെ പിറകിലേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയിലൊതുക്കി വീഴുകയായിരുന്നു അക്‌സര്‍.
Catch of the tournament 👌 pic.twitter.com/ruiUVIupYX
— Arun Yadav 🇮🇳 (@beingarun28) June 24, 2024
ഇന്നലെ നടന്ന സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് മിച്ചല്‍ മാര്‍ഷും സംഘവും ഇന്ത്യയോട് അടിയറവ് പറഞ്ഞത്.
സ്‌കോര്‍: ഇന്ത്യ 2055 (20), ഓസ്‌ട്രേലിയ 1817 (20).
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മിച്ചല്‍ മാര്‍ഷിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ച് രോഹിത് ശര്‍മ്മ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ഇന്ത്യക്ക് കിട്ടിയത് കൂറ്റന്‍ സ്‌കോര്‍. 41 പന്തുകളില്‍ എട്ട് സിക്‌സറുകളും ഏഴ് ഫോറും ഉള്‍പ്പെടെ നേടിയ ഇന്ത്യന്‍ നായകന്‍ സെഞ്ച്വറിക്ക് വെറും എട്ട് റണ്‍സ് അകലെ വച്ചാണ് പുറത്തായത്. 12.2 ഓവറില്‍ രോഹിത് പുറത്താകുമ്പോള്‍ 127 റണ്‍സ് ഇന്ത്യ നേടിയിരുന്നു.
രോഹിത് പുറത്തായ ശേഷം അവശേഷിച്ച 7.4 ഓവറില്‍ 78 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. അവസാന 5.3 ഓവറില്‍ നേടിയതാകട്ടെ വെറും 56 റണ്‍സും. സൂപ്പര്‍ താരം വിരാട് കൊഹ്ലി 0(5) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. റിഷഭ് പന്ത് 15(14), ശിവം ദൂബെ 28(22), എന്നിവര്‍ക്കും മികച്ച സംഭാവനനല്‍കാനായില്ല. സൂര്യകുമാര്‍ യാദവ് 31(16), ഹാര്‍ദിക് പാണ്ഡ്യ 27*(17) രവീന്ദ്ര ജഡേജ 9*(5) എന്നിങ്ങെനെയാണ് മറ്റുള്ളവരുടെ സംഭാവന.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് 6(6) നഷ്ടമായി. രണ്ടാം വിക്കറ്റില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡ് 76(43), മിച്ചല്‍ മാര്‍ഷ് 37(28) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ മാര്‍ഷിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ അക്‌സര്‍ പട്ടേല്‍ കയ്യിലൊതുക്കിയതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്. നാലാമനായി എത്തിയ മാക്‌സ്‌വെല്‍ അപകടം വിതയ്ക്കുമെന്ന് തോന്നിയെങ്കിലും അദ്ദേഹത്തെയും കുല്‍ദീപ് തന്നെ മടക്കി. 12 പന്തില്‍നിന്ന് 20 ആണ് മാക്‌സിയുടെ നേട്ടം.
ഇന്ത്യക്കായി അര്‍ഷ്ദീപ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. അക്‌സര്‍ പട്ടേല്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമന്‍മാരായി സെമിയിലെത്തുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് കഴിഞ്ഞ ടി20 ലോകകപ്പില്‍ തകര്‍ത്ത് വിട്ട ഇംഗ്ലണ്ട് ആണ്. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെട്ടാല്‍ മാത്രമേ ഓസീസിന് സെമിയിലേക്ക് മുന്നേറാന്‍ കഴിയുകയുള്ളൂ.
india vs australia t20 highlights
Axar Patel Brilliant Catch to Dismiss M Marsh today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."