HOME
DETAILS
MAL
സ്വയം പ്രതിരോധം: പരിശീലനം ശ്രദ്ധേയമായി
backup
August 30 2016 | 18:08 PM
ഈരാറ്റുപേട്ട: എം.ഇ.എസ് കോളജില്‍ പെണ്‍കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും വേണ്ടി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വയം പ്രതിരോധ പരിശീലനം ശ്രദ്ധേയമായി.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ബ്രേക്സ് സൈലന്‍സ് പ്രസ്ഥാനമാണു പരിപാടി സൗജന്യമായി സംഘടിപ്പിച്ചത്. ബ്രിട്ടീഷ് പരിശീലകയായ സൈറ അലന്റെ നേതൃത്വത്തിലുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പന്ത്രണ്ടംഗ പരിശീലക സംഘം കോളജിലെ മുഴുവന്‍ വനിതകള്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അക്രമികളെ നേരിടണം വേണ്ടിയുള്ള പരിശീലനമാണ് നല്‍കിയത്.
പരിശീലനത്തിന്റെ ഉദ്ഘാടനം കോളജ് മാനേജിങ് കമ്മറ്റി ചെയര്മാന് പ്രൊഫ. എം.കെ ഫരീദ് നിര്‍വഹിച്ചു.അനറ്റ് ജോസഫ് അധ്യക്ഷനായിരകുന്നു. വി.എ റഷീദ്, പ്രൊഫ.എം.ജെ മാത്യൂ, ഷാരോം എം. ഷാജി, റുബിന ജീബ്, നസിയ ഹസീബ്, സൈറ അലന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."