എല്ലാവരും ഇനി ബിഎസ്എന്‍എല്ലിലേക്ക് മാറും,അറിയാം 300 രൂപയ്ക്ക് താഴെയുള്ള 5 കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍
കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയ ധാരാളം പ്രീപെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്ലിലുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?.. പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യമായി അറിയില്ല. കാണുന്ന ഏതെങ്കിലും പ്ലാനില്‍ ക്ലിക്ക് ചെയ്യാറാണ് സാധാരണ ചെയ്യാറ്.എന്നാല്‍ ഇനി പ്ലാന്‍ അറിഞ്ഞ് റീചാര്‍ജ് ചെയ്യാം.
200 രൂപ മുതല്‍ 300 രൂപ വരെയുള്ള തുകയ്ക്കുള്ളില്‍ 5 പ്രീപെയ്ഡ് പ്ലാനുകള്‍ ബിഎസ്എന്‍എല്ലിലുണ്ട്. ഈ ഏരിയ ബിഎസ്എന്‍എല്‍ കൈയടക്കി വച്ചിരിക്കുന്നു എന്നുതന്നെ പറയാം. കാരണം 200-300 രൂപ റേഞ്ചില്‍ ഇത്രയും മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ മറ്റൊരു കമ്പനിയും നല്‍കുന്നില്ല. 228 രൂപ, 247 രൂപ, 269 രൂപ, 298 രൂപ, 299 രൂപ എന്നീ നിരക്കുകളിലാണ് പ്ലാനുകള്‍ ലഭ്യമാകുക.
228 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
- ഒരു മാസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 2ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭ്യമാകും. അധിക ആനുകൂല്യമായി അരീന മൊബൈല്‍ ഗെയിമിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നു.
247 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
- 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആകെ 50 ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കുന്നു. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
269 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
- 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 56 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങള്‍ ഇതില്‍ ലഭിക്കും. അധിക ആനുകൂല്യമായി അരീന മൊബൈല്‍ ഗെയിമിംഗ്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ്, ആസ്‌ട്രോട്ടെല്‍, ഹാര്‍ഡി മൊബൈല്‍ തുടങ്ങിയവയുമുണ്ട്.
298 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
- 52 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാന്‍ എത്തുന്നത്. പ്രതിദിനം 1 ജിബി ഡാറ്റ വീതം ആകെ 52 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.
299 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
- 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 3 ജിബി വീതം ആകെ 90 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ഉള്‍പ്പെടുന്ന പ്രധാന ആനുകൂല്യങ്ങള്‍. പ്രതിദിന പരിധി കഴിഞ്ഞാല്‍, ഇന്റര്‍നെറ്റ് വേഗത 40 Kbps ആയി കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."