പ്ലസ് വണ്‍ സീറ്റ്; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് RDD ഓഫീസ് ഉപരോധിച്ചു
കോഴിക്കോട്: മലബാര്‍ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി, പുതിയ ബാച്ചുകളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുമാണ് പരിഹാരം എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ RDD ഓഫീസ് ഉപരോധിച്ചു. ഉപരോധം 10 മിനിറ്റോളം നീണ്ടുനിന്നു. തുടര്‍ന്ന് റോഡ് ഉപരോധിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഈസ് കുണ്ടുങ്ങല്‍ സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂര്‍ മുബഷിര്‍ ചെറുവണ്ണൂര്‍ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മൂന്ന് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് ജില്ലയിലെ 16750 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് പഠിക്കാന്‍ സീറ്റില്ലയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സമ്പൂര്‍ണ്ണ എ പ്ലസ് കാരും പുറത്താണ്.
മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണുംവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തെരുവില്‍ തന്നെ ഉണ്ടാവുമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ പറഞ്ഞു. മന്ത്രിമാരെ തെരുവില്‍ തടയുന്നതടക്കമുള്ള സമര പോരാട്ടങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."