കുറിച്ചി പഞ്ചായത്തിനെ ആദര്‍ശ് ഗ്രാമമാക്കാന്‍ പദ്ധതി
കുറിച്ചി: ജില്ലയില്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ രണ്ടാംഘട്ടമായി കുറിച്ചി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു.
പ്രാദേശിക പങ്കാളിത്തത്തോടെ എം.പിമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാമൂഹ്യവികസന പരിപാടികള്‍ നടപ്പാക്കും. ഇതിനുളള ഗ്രാമവികസന രേഖ പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കുന്നതിന് ചേര്‍ന്ന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സി. എഫ് തോമസ് എം.എല്‍. എ അധ്യക്ഷത വഹിച്ചു.
കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര് രാജഗോപാല്‍, പള്ളം ബ്ലോക്ക് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ജെ. ബെന്നി, അസി. പ്രൊജക്ട് ഓഫിസര്‍ ജി. കൃഷ്ണകുമാര്‍, അസി. ഡവലപ്പ്മെന്റ് കമ്മിഷണര്‍ പി. എസ്. ഷിനോ, അസി. സെറികള്‍ച്ചര്‍ ഓഫീസര്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."