ചാടിക്കേറി മറ്റുള്ളവര്‍ക്ക് ട്രെയിന്‍ ബുക്ക് ചെയ്തുകൊടുക്കണ്ട; പണികിട്ടും, ജയില്‍വാസം വരെ അനുഭവിക്കേണ്ടിവരും
ഐആര്‍ടിസി അക്കൗണ്ടില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ടിക്കറ്റെടുത്ത് കൊടുക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?.. എങ്കില്‍ ആ ശീലം മാറ്റാന്‍ സമയമായി. ഇല്ലെങ്കില്‍ പണി കിട്ടും. സ്വന്തം അക്കൗണ്ടില്‍ നിന്ന് രക്തബന്ധം ഇല്ലാത്തവര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കുന്നത് റെയില്‍വേ ആക്ട് സെക്ഷന്‍ 143 പ്രകാരം കുറ്റകരമാണ്. മൂന്നു വര്‍ഷം ജയില്‍വാസവും 10,000 രൂപ പിഴയുമാണ് ഇത്തരം ചെറിയ 'സഹായങ്ങള്‍ക്ക്' ശിക്ഷ.
അതായത് പുതിയ നിയമപ്രകാരം വ്യക്തികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിയന്ത്രണങ്ങളുണ്ട്. രക്തബന്ധം ഉള്ളവര്‍ക്കോ, ഒരേ സര്‍നെയിം ഉപയോഗിക്കുന്നവര്‍ക്കോ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്തു നല്കാന് പാടുള്ളൂ.ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പ്രശ്നമില്ല. ടിക്കറ്റ് റിസര്‍വേഷന്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്കാരമെന്നാണ് റെയില്‍വേയുടെ വിശദീകരണം.
നിലവില്‍ ഒരു ഐ.ഡിയില്‍ നിന്ന് ഒരു മാസം 24 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ആധാര്‍ കാര്‍ഡുമായി അക്കൗണ്ട് ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ഇത് 12 ടിക്കറ്റായി ചുരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."