HOME
DETAILS
MAL
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍; എംപിയായി സത്യപ്രതിജ്ഞ ചെയ്തു
June 25 2024 | 12:06 PM
ന്യൂഡല്‍ഹി: എംപിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലെത്തിയിരുന്നു.ഇംഗ്ലീഷിലാണ് രാഹുൽ സത്യവാചകം ചൊല്ലിയത്.മുപ്പത്തി മൂന്നാമതായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുണ്‍ ഗോവിലും 39ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു.
ഭരണപക്ഷത്തിന്റെ ഭാഗത്തേക്ക് ഭരണഘടന ഉയര്‍ത്തി കാട്ടിയാണ് രാഹുല്‍ ചേംബറിലേക്ക് കയറിയത്. പ്രതിപക്ഷം നിറഞ്ഞ കയ്യടികളോടെയും മുദ്രാവാക്യങ്ങളോടെയും രാഹുലിനെ സ്വീകരിച്ചു.ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."