HOME
DETAILS
MAL
വെർച്വൽ ജീവനക്കാരിയുമായി യുഎഇ നീതിന്യായ മന്ത്രാലയം
June 25 2024 | 14:06 PM
അബുദബി:ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വെർച്വൽ ജീവനക്കാരിയായ 'അയിഷ' സമീപഭാവിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് യു.എ.ഇ നീതിന്യായ മന്ത്രാലയം അറിയിച്ചു.
ജനറേറ്റീവ് എ.ഐ അസിസ്റ്റന്റ്റാണ് അയിഷ. ഒരു വർഷം മുമ്പാണ് ഇതിന് തുടക്കമിട്ടത്.ആപ്ലിക്കേഷനുകൾ, ഓഡിയോ, ഇമേജുകൾ എന്നിവയുൾപ്പെടെ പുതിയ ഉള്ളടക്കം സൃ ഷ്ടിക്കാനുള്ള കഴിവ് ഈ വെർച്വൽ ജീവനക്കാരിക്കുണ്ട്.
ജുഡീഷ്യൽ, നിയമ മേഖലകൾ ഉൾപ്പെടെ ആഗോള തലത്തിൽ വിവിധ മേഖലകളിൽ എ.ഐ സാങ്കേതിക വിദ്യ അതിവേഗം മുന്നേറുന്ന സാഹചര്യത്തിലാണ് യു.എ.ഇ നീതിന്യായ മന്ത്രാലയവും വെർച്വൽ എ.ഐ അസിസ്റ്റന്റിന് തുടക്കം കുറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."