ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; ജൂലൈ 5 വരെ അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി )ഐ.ഐ.എച്ച്.ടി- കണ്ണൂര്‍) ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ഫാഷന്‍ ഡിസൈനിങ്, ഗാര്‍മെന്റ് മാനുഫാക്ച്ചറിങ് ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ക്ലോത്തിങ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഗാര്‍മെന്റ് ലാബ് തുടങ്ങിയ വിഷയങ്ങള്‍ കോഴ്‌സിലുണ്ട്.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. വീവിങ്, പ്രോസസിങ്, ഗാര്‍മെന്റ് മേക്കിങ് ഫാക്ടറികളില്‍ ജോലി സാധ്യതയുള്ള കോഴ്‌സാണിത്.
അപേക്ഷ ജൂലൈ 5 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iihtkannur.ac.in/
...................
35 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം
സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ഭക്ഷ്യസുരക്ഷ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങി 35 ഓളം പുതിയ തസ്തികകളില്‍ വിജ്ഞാപനത്തിന് പി.എസ്.സി യോഗം അംഗീകാരം നല്‍കി. ജൂലൈ 15ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സമയം നല്‍കും.
കെ.എസ്.ഇ.ബിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍- ടര്‍ണിങ്, കെ.എസ്.ഐ.ഡി.സിയില്‍ അറ്റന്‍ഡര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ മലയാളം തസ്തികമാറ്റം, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് തുടങ്ങിയവയാണ് പുതുതായി വിജ്ഞാപനം തയ്യാറായ പ്രമുഖ തസ്തികകള്‍.
കേരഫെഡില്‍ അസിസ്റ്റന്റ്/ കാഷ്യര്‍, വാട്ടര്‍ അതോറിറ്റിയില്‍ സര്‍വേയര്‍ തുടങ്ങി എട്ട് തസ്തികകള്‍ക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കും. കേരഫെഡ്, കാര്‍ഷിക വികസന ബാങ്ക് എന്നിവയില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി നാല് തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ യോഗം അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."