ദുബൈ: ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നു
ദുബൈ:ദുബൈയിലെ കാലാവസ്ഥയിലും, സാഹചര്യങ്ങളിലും ഹൈഡ്രജൻ ബസ് പരീക്ഷിക്കാനൊരുങ്ങുന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു.
ദുബൈയിൽ പ്രകൃതി സൗഹൃദമായ പൊതു ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നത്തിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നടത്തുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
പരിസ്ഥിതിയോട് ഇണങ്ങിയ ഇത്തരം ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ദുബൈയിൽ ഉപയോഗിക്കുന്നതിനുള്ള ഒരു കരാറിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി സ്വൈദാൻ ട്രേഡിങ്ങ് കമ്പനിയും ഒപ്പ് വെച്ചിട്ടുണ്ട്. റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി ഇ ഓ ആഹ്മെദ് ഹാഷിം ബഹ്റോസയൻ, സ്വൈദാൻ ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടർ സ്വൈദാൻ അൽ നബൂദാഹ് എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്.
“ദീർഘദൂര യാത്രകൾക്കായി ഇത്തരം ബസുകൾ ഹൈഡ്രജനാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ, പരിസ്ഥിതി ആഘാതം എന്നിവ കണക്കിലെടുക്കുമ്പോൾ ഇത്തരം ബസുകൾ ഗതാഗത മേഖലയിൽ സുസ്ഥിരമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്നു.”, ആഹ്മെദ് ഹാഷിം ബഹ്റോസയൻ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."