സിങ് ഓട്ടോ ഇലക്ട്രിക് സെല്‍ഫ് ഡ്രൈവിങ് വാഹനം അവതരിപ്പിച്ചു
ദുബൈ: സിങ് ഓട്ടോ ഇലക്ട്രിക് സെല്‍ഫ് ഡ്രൈവിങ് ശീതീകരിച്ച വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ യു.എ.ഇയില്‍ അവതരിപ്പിച്ചു. ഇലക്ട്രിക് വാഹനമായ ഇത് സെല്‍ഫ് ഡ്രൈവിങ് വഴി പ്രവര്‍ത്തിപ്പിക്കാം. ശീതീകരിച്ച് സൂക്ഷിക്കേണ്ട ഉല്പന്നങ്ങള്ക്ക് പ്രത്യേക ലോജിസ്റ്റിക് സൗകര്യവും വാഗ്ദാനം ചെയ്യുന്നു.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സിങ് ഓട്ടോയുടെ കണ്‍സെപ്റ്റ് വാഹനമാണിത്. മോഡലിന്റെ ലോഞ്ച് വിപണിയായി യു.എ.ഇയെ ലക്ഷ്യമിടുന്നു. അടുത്തവര്‍ഷം അവസാനത്തോടെ ഞങ്ങളുടെ വാഹനം അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ക്രിസ് ചെന്‍ പറഞ്ഞു. വ്യത്യസ്ത പ്രാദേശിക നിയന്ത്രണങ്ങളും ആശയവിനിമയ ആവശ്യകതകളും കണക്കിലെടുത്ത് ആഗോള വിപണിക്കായി വാഹനം രൂപകല്പന ചെയ്യാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബിയില്‍ ഒരു റൈഡിലൂടെ സിങ് ഓട്ടോ ഇലക്ട്രിക് വാഹനത്തിന്റെ മോഡല്‍ അവതരിപ്പിച്ചത്. സിങ് ഓട്ടോ സീരീസ് എ ഫണ്ടിങില്‍ യു.എ.ഇയില്‍ നിന്നു 45 മില്യന്‍ യു.എസ് ഡോളര്‍ നേടിയിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഇന്റലിജന്റ് കോക്ക്പിറ്റ് സാങ്കേതികവിദ്യ ഡ്രൈവര്‍മാര്‍ക്കുള്ള ഒരു മൊബൈല്‍ ഓഫിസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."